സൗദി അറേബ്യൻ മരുഭൂമികളിൽ ചരിത്രത്തിലാദ്യമായി കനത്ത മഞ്ഞുവീഴ്ച. സൗദിയിലെ അൽ ജൗഫിലാണ് വലിയ തോതിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. വരണ്ടു കിടക്കുന്ന മരുഭൂമിയിൽ നിറയെ മഞ്ഞുവീണ് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മരുഭൂമിയാണെന്ന് തോന്നാത്ത വിധത്തിൽ പ്രദേശം നിറയെ മഞ്ഞ് കൊണ്ട് നിറഞ്ഞ് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
സൗദിയിൽ കഴിഞ്ഞ വീശിയടിച്ച കനത്ത കാറ്റിനും മഴയ്‌ക്കും ആലിപ്പഴ വീഴ്ചയ്‌ക്കും പിന്നാലെയാണ് ഈ അപൂർവ്വ പ്രതിഭാസം സംഭവിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ആലിപ്പഴവീഴ്ചയും ഉണ്ടായതായി ഖലീജ് ടൈംസും റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും മരുഭൂമി മഞ്ഞ് വീണ കിടക്കുന്ന ദൃശ്യങ്ങൾ അതിവേഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ഇവിടം മരുഭൂമി ആയിരുന്നോ എന്ന് ചിന്തിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
Snow in Saudi Arabia pic.twitter.com/ZLWHayKztT
— Yisrael official 🇮🇱 🎗 (@YisraelOfficial) November 5, 2024
നിലവിൽ മഞ്ഞുവീണ് കിടക്കുന്ന പലയിടങ്ങളിലും വളരെ അപൂർവ്വമായി മാത്രമേ താപനില താഴാറുള്ളു എന്ന് വിദഗ്ധർ പറയുന്നു. വരണ്ട കാലാവസ്ഥ ഉള്ള സ്ഥലത്ത് ഇപ്രകാരമൊരു മാറ്റം സംഭവിച്ചതാണ് ഏവരിലും അത്ഭുതമുണ്ടാക്കുന്നത്. അറബിക്കടലിൽ നിന്ന് ഒമാനിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദമാണ് മേഖലയിൽ അടുത്തിടെ ഉണ്ടായ ആലിപ്പഴ വീഴ്ചയ്‌ക്ക് കാരണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈർപ്പം നിറഞ്ഞ വായും വലിയ തോതിൽ വരണ്ട പ്രദേശത്തേക്ക് എത്തി. ഇത് കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാക്കി.
🏝❄️ Saudi Arabian desert covered in snow
This is the first time in history that the desert has been covered in snow, as temperatures there rarely drop to such levels.
A severe hail storm also raged there recently. pic.twitter.com/4wjSaaRMfo
— Nurlan Mededov (@mededov_nurlan) November 3, 2024
സൗദിക്ക് പുറമെ യുഎഇയുടെ ചില ഭാഗങ്ങളിലും ആഴിപ്പഴ വീഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ ആയിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. പരിചിതമല്ലാത്ത കാലാവസ്ഥ ആയതിനാൽ അതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ പറയുന്നു.
Capturing the blend of sand and hail, these photos from the Ha'il-Rafha road, taken on Saturday afternoon in 2024.
📸Hamad Al-Saloom. pic.twitter.com/UaGwKmKVQ3
— Najdean Memoirs (@NajdiMemoirs) November 3, 2024
In a remarkable turn of events, Saudi Arabia witnessed spells of heavy rain and snowfall for the first time in history. If reports are to go by, the Al-Jawf region experienced heavy snowfall recently, creating a winter wonderland in a country typically known for its arid climate. pic.twitter.com/k0XoUtVJua
— Koushik Rudra (@koushikrudra279) November 5, 2024