സ്വന്തം ജില്ലയിൽ വലിയ ഗ്രൗണ്ടില്ല, പരിശീലനം അയൽ ജില്ലയിൽ; എന്നിട്ടും കഴിഞ്ഞ തവണത്തെ വെളളി സ്വർണമാക്കി നിരഞ്ജന നടന്നു
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തം ജില്ലയിൽ വലിയ ഗ്രൗണ്ടില്ല, പരിശീലനം അയൽ ജില്ലയിൽ; എന്നിട്ടും കഴിഞ്ഞ തവണത്തെ വെളളി സ്വർണമാക്കി നിരഞ്ജന നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 06:11 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയിൽ 3000 മീറ്റർ നടത്തത്തിൽ സ്വർണം നേടിയ മലപ്പുറം ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ പി. നിരഞ്ജനയ്‌ക്ക് ഈ നേട്ടം ഒരു മധുരപ്രതികാരം കൂടിയാണ്. കഴിഞ്ഞ തവണ അവസാന 50 മീറ്ററിൽ കൈവിട്ട സ്വർണം തിരികെ പിടിച്ചാണ് കൊച്ചിയിൽ നിന്ന് ഇക്കുറി നിരഞ്ജനയുടെ മടക്കം.

കഴിഞ്ഞ തവണയും നിരഞ്ജനയായിരുന്നു മത്സരത്തിൽ ഫിനീഷിംഗ് ലൈനിന് തൊട്ടടുത്ത് വരെ മുൻപിൽ നിന്നത്. എന്നാൽ അവസാന 50 മീറ്ററിൽ പിന്നിൽ നിന്ന് സഹമത്സരാർത്ഥി കയറുകയായിരുന്നു. അത് താൻ ശ്രദ്ധിച്ചുമില്ലെന്ന് നിരഞ്ജന പറഞ്ഞു. കയ്യെത്തും ദൂരത്തായിരുന്ന സ്വർണം അവസാന നിമിഷം നഷ്ടമായതിന്റെ നിരാശയിലാണ് അന്ന് മടങ്ങിയത്. അതുകൊണ്ടു തന്നെ ഇക്കുറി തയ്യാറെടുപ്പോടെയാണ് വന്നത്.

കോഴിക്കോടും പാലക്കാടും കടുത്ത വെല്ലുവിളിയാണ് ഉയർത്തിയതെന്ന് നിരഞ്ജന പറഞ്ഞു. നിരഞ്ജനയുടെ പരിശീലകനും സ്‌കൂളിലെ കായിക അദ്ധ്യാപകനും പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തേതിലും മെച്ചപ്പെടുത്താനായില്ലെങ്കിലും സ്വർണം നേടാനായതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.

മത്സരിക്കുന്നത് മലപ്പുറത്തിന് വേണ്ടിയാണെങ്കിലും നിരഞ്ജനയ്‌ക്ക് നന്നായി പരിശീലനം നടത്തണമെങ്കിൽ പാലക്കാട് വരണം. 150 മീറ്റർ ഗ്രൗണ്ടിലാണ് പതിവായി പരിശീലിക്കുന്നത്. എന്നാൽ ദീർഘദൂര ഇനങ്ങളിൽ ചെറിയ ഗ്രൗണ്ടുകളിൽ പരിശീലിച്ചിട്ട് കാര്യമില്ല. പാലക്കാട് ചാത്തന്നൂരിൽ പോയിട്ടാണ് പരിശീലനം നടത്തുക. സ്ഥിരമായി അത്തരം ട്രാക്കുകളിൽ പരിശീലനം നടത്താൻ അവസരം ലഭിച്ചാൽ ദേശീയതലത്തിൽ വരെ അഭിമാനകരമായ നേട്ടം കൈവരിക്കാൻ നിരഞ്ജനയ്‌ക്ക് കഴിയുമെന്ന് പരിശീലകൻ പറയുന്നു.

നിലവിൽ മത്സരങ്ങൾ അടുക്കുമ്പോൾ കുറച്ച് ദിവസം മാത്രമാണ് ദീർഘദൂര ട്രാക്കുകളിൽ പരിശീലിക്കാൻ നിരഞ്ജനയ്‌ക്ക് അവസരം ലഭിക്കുന്നത്. പാലക്കാടെത്തി പരിശീലനം നടത്താനും ഭീമമായ തുക വേണ്ടി വരുന്നുണ്ടെന്ന് സ്‌കൂളിലെ കായിക അദ്ധ്യാപകൻ പറയുന്നു. ജില്ലയ്‌ക്ക് പുറത്തുനിന്നുളള കുട്ടിയായതുകൊണ്ട് ഗ്രൗണ്ടിൽ രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പെടെ ഉണ്ട്. യാത്രാച്ചിലവുകൾ വേറെയും. അദ്ധ്യാപകൻ കൂട്ടിച്ചേർത്തു.

Tags: Malappuraam3000 race walkKerala School meetP Niranjanaആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസ്KHM HSSസംസ്ഥാന സ്‌കൂൾ കായികമേളപി. നിരഞ്ജന3000 മീറ്റർ നടത്തത്തിൽ സ്വർണം
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

Latest News

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies