ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2’ . ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ ചിത്രം എത്തുന്നത് .ആരാധകർ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
ഇപ്പോഴിതാ ചിത്രത്തിലെ ശ്രീലീലയുടെ സ്പെഷ്യൽ സോങ്ങിന്റെ വീഡിയോയും ഫോട്ടോകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഓറഞ്ച് കളർഫുൾ ഡ്രസിലാണ് അല്ലു അർജുൻ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂർ കാരം’ എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല.
ആദ്യം ബോളിവുഡ് താരം ശ്രദ്ധ കപൂറായിരിക്കും ഐറ്റം ഡാൻസിനായി എത്തുകയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മറ്റ് നടിമാരുടെ പേരുകളും പുഷ്പ ടുവുമായി ബന്ധപ്പെടുത്തി പറഞ്ഞിരുന്നു . പുഷ്പയിലേക്ക് ശ്രീലീല എത്തുമ്പോൾ മറ്റൊരു ട്രെൻഡിങ് ഗാനം ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.