സ്പിന്നർമാർ മിന്നി; രഞ്ജി ട്രോഫിയിൽ കേരളത്തിന് ജയം; സക്സേന മാൻ ഓഫ് ദി മാച്ച്; വിജയം ഇന്നിങ്സിനും 117 റൺസിനും
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്പിന്നർമാർ മിന്നി; രഞ്ജി ട്രോഫിയിൽ കേരളത്തിന് ജയം; സക്സേന മാൻ ഓഫ് ദി മാച്ച്; വിജയം ഇന്നിങ്സിനും 117 റൺസിനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 02:52 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ യുപിക്കെതിരെ കേരളത്തിന് മികച്ച വിജയം. ഇന്നിങ്സിനും 117 റൺസിനുമാണ് കേരളത്തിന്റെ ജയം. രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് നേട്ടം കൈവരിച്ച ജലജ് സക്സേനയുടെ പ്രകടനമാണ് കേരളത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്. സക്‌സേന തന്നെയാണ് കളിയിലെ താരവും.

തുമ്പ സെന്റ്. സേവ്യർ കെസിഎ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരളത്തിന്റെ സ്പിന്നർമാർക്ക് മുന്നിൽ ഉത്തർപ്രദേശിന്റെ ബാറ്റിങ് നിര മുട്ടുകുത്തുകയായിരുന്നു. കേരളം ഉയർത്തിയ 233 റൺസിന്റെ ലീഡ് മറികടക്കുവാൻ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച ഉത്തർപ്രദേശ് ആദ്യ സെഷനിൽ തന്നെ 37.5 ഓവറിൽ 116 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ സക്സേന ആറു വിക്കറ്റും സർവതെ മൂന്ന് വിക്കറ്റും നേടി. ആസിഫ് കെ.എമ്മിന് ഒരു വിക്കറ്റും ലഭിച്ചു. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സക്സേന 35 റൺസും സ്വന്തമാക്കിയിരുന്നു.

അവസാന ദിനം 30 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഉത്തർപ്രദേശിന് നഷ്ടമായത് മൂന്ന് വിക്കറ്റാണ്. ഓപ്പണർ മാധവ് കൗഷിക്കിനെ സർവതെ പുറത്താക്കിയപ്പോൾ നിതീഷ് റാണയുടെ വിക്കറ്റ് സക്സേനയും വീഴ്‌ത്തി. വെറും 15 റൺസ് മാത്രമാണ് നിതീഷ് റാണയ്‌ക്ക് നേടാനായത്. തുടർന്നെത്തിയ സമീർ റിസ്വിയെ സക്സേന പൂജ്യത്തിന് പുറത്താക്കി. ബേസിൽ തമ്പി ക്യാച്ചെടുത്താണ് സമീർ പുറത്തായത്. ശിവം മാവിയെ ആദിത്യ സർവതെയും പൂജ്യത്തിന് പുറത്താക്കി.

പീയുഷ് ചൗള, സൗരഭ് കുമാർ, ശിവം ശർമ എന്നിവർക്ക് രണ്ടക്കം കാണാനായില്ല. ഒരു റൺസെടുത്ത പൂയുഷ് ചൗളയെ സർവതെ അക്ഷയ് ചന്ദ്രന്റെ കൈകളിലെത്തിച്ചാണ് പുറത്താക്കിയത്. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഓപ്പണർ മാധവ് കൗഷിക്കിന് മാത്രമാണ് അൽപമെങ്കിലും ക്രീസിൽ പിടിച്ചുനിൽക്കാനായത്. 78 പന്ത് നേരിട്ട കൗഷിക് നാല് ഫോർ ഉൾപ്പെടെ 36 റൺസ് നേടി.ആദ്യ ഇന്നിങ്സിൽ 162 റൺസിന് പുറത്തായ ഉത്തർപ്രദേശിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം മികച്ച ലീഡ് കരസ്ഥമാക്കിയത് സൽമാൻ നിസാറിന്റെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും അർദ്ധ സെഞ്ച്വറിയുടെ മികവിലായിരുന്നു.

ഒൻപത് ഫോറും മൂന്ന് സിക്സും അടക്കം 93 റൺസെടുത്ത സൽമാൻ നിസാർ ആണ് കേരളത്തിന്റെ ടോപ് സ്‌കോറർ. 165 പന്ത് നേരിട്ട സച്ചിൻ ബേബി എട്ട് ഫോർ ഉൾപ്പെടെയാണ് 83 റൺസ് നേടിയത്. ജലജ സക്സേന 35 റൺസെടുത്തു. സ്‌കോർ; കേരളം 395, ഉത്തർപ്രദേശ് – 162,116

നേരത്തെ ഹോം ഗ്രൗണ്ടായ തുമ്പയിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെതിരെയും കേരളം വിജയം നേടിയിരുന്നു. ഈ സീസണിൽ നാല് മത്സരം നേരിട്ട കേരളത്തിന്റെ രണ്ടാം വിജയമാണിത്. മറ്റു രണ്ട് മത്സരങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് സമനിലയിൽ പിരിഞ്ഞിരുന്നു.

Tags: ടോപ് സ്‌കോറർസൽമാൻ നിസാർസച്ചിൻ ബേബിഞ്ജി ട്രോഫിജലജ് സക്സേനനിതീഷ് റാണപൂയുഷ് ചൗളഅക്ഷയ് ചന്ദ്രൻ
Share
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ പദ്ധതി പിൻവലിച്ചില്ല; ഓണത്തിന് ശേഷം പരിഷ്‌കരിച്ച് വീണ്ടും നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രിമന്ത്രി എം. ലിജു

Latest News

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം ജില്ലാ നേതാവ് ഐ.പി. ബിനു ഉൾപ്പെടെ അഞ്ച് പേർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

‘യൂണിവേഴ്സ് ബോസ്’ കേരളത്തിലേക്ക്; KCL വേദിയിലെത്താന്‍ ക്രിസ് ഗെയ്ല്‍, കേരള ക്രിക്കറ്റിനും വമ്പന്‍ സര്‍പ്രൈസ്

കൊല്ലപ്പെട്ട ഗുണ്ടാനേതാവ്  അതിഖ് അഹമ്മദിന്റെ ഇളയമകൻ  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ  

ശബരിമല മിൽമ നെയ്യ് വിവാദം; ദുരൂഹ ഇടപാടിന് അനുമതി നൽകിയെന്ന് കണ്ടെത്തൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കം മൂന്നുപേരെ പ്രതിചേർക്കാൻ എസ്‌ഐടി

വാഹന രൂപമാറ്റത്തിൽ സംസ്ഥാനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാൻ അധികാരമില്ല; നിയമം വ്യക്തമാക്കി നിതിൻ ഗഡ്കരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies