ചുറ്റുമുളളവരാണ് ഞങ്ങളെ രണ്ട് വഴിക്കാക്കിയത് ; മകൾ ഇപ്പോൾ മിണ്ടാറില്ല ; രണ്ടാം വിവാഹം കഴിച്ചത് അമ്മയ്ക്ക് വേണ്ടിയാണെന്ന് അനിൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചുറ്റുമുളളവരാണ് ഞങ്ങളെ രണ്ട് വഴിക്കാക്കിയത് ; മകൾ ഇപ്പോൾ മിണ്ടാറില്ല ; രണ്ടാം വിവാഹം കഴിച്ചത് അമ്മയ്‌ക്ക് വേണ്ടിയാണെന്ന് അനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 02:00 pm IST
Facebook
Twitter
WhatsAppTelegram

താനും , കൽപ്പനയും പിരിയാൻ കാരണം ചുറ്റുമുള്ളവരാണെന്ന് മുൻ ഭർത്താവും , സംവിധായകനുമായ അനിൽ . സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അനിലിന്റെ തുറന്ന് പറച്ചിൽ .

‘ ഒരിക്കലും ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കിയിട്ടില്ല. ഒരു വലിയ പ്രശ്‌നത്തിന്റെ പേരിലല്ല ഞങ്ങള്‍ അകന്നത്. ചെറിയ തെറ്റിധാരണകള്‍ മാത്രം. ആ ബന്ധം തകര്‍ന്നതില്‍ ഒരിക്കലും ഞാന്‍ കല്‍പ്പനയെ കുറ്റപ്പെടുത്തില്ല. ഒരുപക്ഷേ എന്റെ ഭാഗത്തും വീഴ്ചകളുണ്ടായിട്ടുണ്ടാവാം

ചുറ്റുമുളളവരാണ് ഞങ്ങളെ രണ്ട് വഴിക്കാക്കിയത്. പിന്നില്‍ നിന്ന് അത് ആളിക്കത്തിച്ചു. ചെറിയ മുറിവുകള്‍ വലിയ വ്രണമാക്കി മാറ്റി. കല്‍പ്പനയെ എനിക്ക് സംശയമായിരുന്നെന്നു വരെ പറഞ്ഞു പരത്തി.കല്‍പ്പന എങ്ങനെയുളള ആളാണെന്ന് ഫിലിം ഇന്‍ഡസ്ട്രിയിലുളള എല്ലാവര്‍ക്കും അറിയാം. അങ്ങനെയൊരാളെ ഞാന്‍ സംശയിക്കുന്നതെന്തിനാണ്.

ഞാന്‍ അവള്‍ക്കെതിരെ കോടതിയെ സമീപിച്ചത് വിവാഹമോചനം ആവശ്യപ്പെട്ടല്ല. വീട്ടിലേക്ക് തിരിച്ചു വരാനായാണ് . അതും അവളെ പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. കല്‍പ്പന മരിക്കും വരെ എന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നില്ല. അതിലേക്ക് ‘ചേട്ടാ ഞാന്‍ വരുന്നു’ എന്ന് കോള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല.കല്‍പ്പനയോട് എനിക്ക് ഒരിക്കലും ഇഷ്ടക്കുറവുണ്ടായിട്ടില്ല. അവള്‍ക്കും അങ്ങനെയായിരുന്നു. ഇത്രവേഗം മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. വല്ലാത്ത ഷോക്കായിരുന്നു അത്. എന്നെ തോല്‍പ്പിച്ചിട്ട് കടന്നു കളഞ്ഞതു പോലെ .

കല്‍പ്പന മരിച്ചപ്പോള്‍ കുറച്ച് ദൂരെ ഒരു ഷൂട്ടിങ്ങിലായിരുന്നു. അതിലുപരി ഞാന്‍ മനഃപൂര്‍വം പോകാതിരുന്നതാണ്. ജീവനില്ലാത്ത കല്‍പ്പനയെ കാണാനുളള ശക്തി എനിക്കില്ല.കല്‍പ്പന മരിച്ചശേഷം പോലും മകളുമായി കോണ്‍ടാക്ട് ഉണ്ടായിരുന്നു. കുറച്ചു നാളായി കാണാറില്ല. സംസാരിക്കാറുമില്ല. ആരൊക്കെയോ ചേര്‍ന്ന് അവളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാം.

ഇടക്കാലത്ത് അമ്മ കിടപ്പിലായി. ആ സമയത്ത് വിവാഹത്തെക്കുറിച്ച് അമ്മ ഓര്‍മിപ്പിച്ചിരുന്നു. അമ്മ മരിച്ചതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയായി. രണ്ടാം വിവാഹം അറേഞ്ച്ഡ് മാര്യേജാണ്. പേര് കൃഷ്ണ. അഡ്വക്കേറ്റായിരുന്നു. ഇപ്പോള്‍ കൊച്ചിയിലാണ് താമസം. ‘ – അനിൽ പറഞ്ഞു.

Tags: Kalpana
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies