പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2026, 06:48 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സാധാരണക്കാരായ ജനങ്ങള്‍ക്ക് 20 രൂപ നിരക്കില്‍ വയറുനിറയെ ആഹാരം നല്‍കുകയും ആയിരക്കണക്കിന് കുടുംബശ്രീ അമ്മമാര്‍ക്ക് മാന്യമായ ഉപജീവനമാര്‍ഗ്ഗം ഉറപ്പാക്കുകയും ചെയ്ത ‘ജനകീയ ഹോട്ടല്‍’ പദ്ധതിയെ സര്‍ക്കാര്‍ പൂര്‍ണ്ണമായും തകര്‍ത്തെറിഞ്ഞിരിക്കുകയാണെന്ന് ട്വന്റി 20 പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി ഗോപകുമാര്‍. വാഗ്ദാനങ്ങള്‍ പെരുപ്പിച്ച് കാണിച്ച് സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ കൊട്ടിഘോഷിച്ച പദ്ധതി, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും നിരുത്തരവാദപരമായ സമീപനം മൂലം ഇന്ന് പൂട്ടലിന്റെ വക്കിലാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 1,198 ജനകീയ ഹോട്ടലുകളില്‍ 543 എണ്ണവും ഇതിനകം പൂട്ടി.

ബാക്കിയുള്ളവ ഏത് നിമിഷവും പൂട്ടാവുന്ന ഗുരുതരമായ പ്രതിസന്ധിയിലാണ്. 10.90 രൂപ എന്ന നിരക്കില്‍ ജനകീയ ഹോട്ടലുകള്‍ക്ക് നല്‍കിയിരുന്ന അരിയും പിന്‍വലിച്ചു. ഹോട്ടല്‍ ഒന്നിന് 600 കിലോഗ്രാം അരി വീതം പ്രതിമാസം നല്‍കിയിരുന്നതാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി തുക മാസങ്ങളായി നല്‍കാത്തതാണ് ഈ സംരംഭകരെ വന്‍ കടക്കെണിയിലേക്ക് തള്ളിവിട്ടത്. മാവേലി സ്റ്റോറുകള്‍ വഴി കുറഞ്ഞ നിരക്കില്‍ നല്‍കിയിരുന്ന അരി വിതരണം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. രൂക്ഷമായ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഊണിന് 35 രൂപയാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. എന്നിട്ടും സര്‍ക്കാര്‍ കുടിശ്ശിക നല്‍കാത്തതിനാല്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയും പാചകവാതക വിതരണം നിലച്ചും വനിതാ സംരംഭകര്‍ തെരുവിലേക്ക് എറിയപ്പെടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ധൂര്‍ത്തിനും സ്വന്തക്കാര്‍ക്ക് പദവികള്‍ വീതംവെക്കാനും പൊതുഖജനാവ് നിര്‍ലോഭം തുറന്നുകൊടുക്കുന്ന ഭരണാധികാരികള്‍ക്ക്, പാവപ്പെട്ടവന്റെ വിശപ്പടക്കുന്ന അമ്മമാര്‍ക്ക് നല്‍കാനുള്ള സബ്‌സിഡി നല്‍കാന്‍ പണമില്ലെന്ന് പറയുന്നത് ലജ്ജാകരമാണ്. വികസനവും ജനക്ഷേമവും എന്നാല്‍ തെറ്റായ പരസ്യപ്രചാരണങ്ങളല്ല, മറിച്ച് ജനങ്ങള്‍ക്ക് താങ്ങാകുന്ന പദ്ധതികള്‍ കൃത്യതയോടെയും അഴിമതിയില്ലാതെയും മുന്നോട്ട് കൊണ്ടുപോകലാണ്. പാവപ്പെട്ടവരുടെ അന്നം മുട്ടിക്കുന്ന ഈ ജനവിരുദ്ധ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. ജനകീയ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള മുഴുവന്‍ സബ്‌സിഡി കുടിശ്ശികയും അടിയന്തരമായി കൊടുത്തുതീര്‍ക്കുക, മാവേലി സ്റ്റോറുകള്‍ വഴിയുള്ള സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണം പുനഃസ്ഥാപിക്കുക, പൂട്ടിക്കിടക്കുന്ന മുഴുവന്‍ ഹോട്ടലുകളും ഉടന്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നും വി ഗോപകുമാര്‍ ആവശ്യപ്പെട്ടു.

Tags: janakeeya hotelTwenty20 Partyv gopakumar
Share
Tweet
SendShare

More News from this section

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Latest News

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies