ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയമുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കെട്ടിടം തകര്‍ന്നുവീണതായി ഉച്ചയ്‌ക്ക് 3.15ഓടെയാണ് ഫയര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. തുടര്‍ന്ന് ഡല്‍ഹി പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി രക്ഷാസംഘങ്ങള്‍ തിരച്ചില്‍ നടത്തുകയാണ്. അപകടത്തില്‍ ആളപായമുണ്ടായോ എന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് സീമാപുരി ഗോള്‍ ചക്കര്‍, ഡിഎല്‍എഫ് ഭോപുര, സമീപ റോഡുകള്‍ എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും സുഗമമായി കടന്നുപോകാന്‍ വഴിയൊരുക്കണമെന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് നിര്‍ദേശിച്ചു. അപകടസ്ഥലത്തേക്ക് അനാവശ്യമായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തുകയോ പാര്‍ക്ക് ചെയ്യുകയോ ആളുകള്‍ കൂട്ടംകൂടുകയോ ചെയ്യരുതെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.















