തൃശൂര്‍: ചാവക്കാട് നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ കോടതി അനുമതി. തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ഇതിനായി അനുമതി നല്‍കിയത്. ചാവക്കാട് സ്വദേശികളായ ഇബ്രാഹിം-മുഹ്‌സിന ദമ്പതികളുടെ നാലുദിവസം പ്രായമുള്ള കുഞ്ഞ് 2021 ജനുവരി 10നാണ് മരിച്ചത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം മറവുചെയ്യുകയായിരുന്നു. അതേസമയം, ദമ്പതികളുടെ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മുഹ്‌സിന 2026 മാര്‍ച്ച് 20ന് മരിച്ചിരുന്നു. ഭര്‍ത്താവ് മതിയായ ചികിത്സ നല്‍കാത്തതാണ് മുഹ്‌സിനയുടെ മരണത്തിന് കാരണമെന്നാരോപിച്ച് കുടുംബം പരാതി നല്‍കിയിരുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി 2021ല്‍ മരിച്ച കുഞ്ഞിന്റെ മരണത്തിലും കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. കോടതി അനുമതി ലഭിച്ചതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.















