മുംബൈ: 25 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബോക്സുകളിലാക്കിയ നിലയിൽ. മുംബൈയിലെ ഗോരായ് ബീച്ചിലേക്കുള്ള സൈഡ് റോഡിലാണ് ഇവ കണ്ടെത്തിയത്.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹ ഭാഗങ്ങൾ ശേഖരിച്ച് പോസ്റ്റുമോർട്ടത്തിന് അയച്ചു. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, കേസ് രജിസ്റ്റർ ചെയ്തു.
പൊലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച ബോറിവാലി വെസ്റ്റിലെ ഗോറായിയിലെ ബാബർ പാദയിലെ പിക്‌സി ഹോട്ടലിന് സമീപം ഒരു പുരുഷ മൃതദേഹം കണ്ടെത്തി. മൃതദേഹം ഏഴ് ഭാഗങ്ങളായി മുറിച്ച് നാല് പ്ലാസ്റ്റിക് പെട്ടികളിലാക്കിയ നിലയിലായിരുന്നു. 25 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്നയാൾ കടുത്ത നീല ജീൻസും കറുത്ത ഷൂസും ധരിച്ചിരുന്നു. അവന്റെ വലതു കൈയിൽ ടാറ്റു പതിച്ചിരുന്നു.
മീരാ റോഡിൽ നിന്നുള്ള സന്തോഷ് ഷിൻഡെ (55) എന്ന താമസക്കാരനാണ് ഗോരായ് പൊലീസിനെ വിവരം അറിയിച്ചത്. ഫോറൻസിക് സംഘം സ്ഥലം പരിശോധിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.