ദുബായ്: യുഎഇയിലെ 2024ലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് നേട്ടത്തിന് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സാന്നിധ്യം വിപുലീകരിച്ച് ലുലു. ദുബായ് മോട്ടോർ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു.
ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ദാവൂദ് അബ്ദുൽറഹ്‌മാൻ അൽഹജ്രി, ദുബായ് സെക്യൂരിറ്റി ഇൻഡസ്ട്രി ഏജൻസി ലൈസൻസിംഗ് വകുപ്പ് ഡയറക്ടർ മജീദ് ഇബ്രാഹിം അൽ സറൂണി എന്നിവർ ചേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മൂന്ന്, അഞ്ച് വർഷത്തിനകം നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന ഐപിഒ പ്രഖ്യാപനത്തിന് ശേഷമുള്ള ലുലുവിന്റെ 16-ാമത്തെ സ്റ്റോറാണ് തുറന്നത്. 37,000 സ്‌ക്വയർഫീറ്റിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ജിസിസിയിലെ ലുലുവിന്റെ 265-ാമത്തെ ഹൈപ്പർമാർക്കറ്റാണ് മോട്ടോർ സിറ്റിയിലേത്.