ബെംഗളൂരു : കർണാടക സംസ്ഥാനത്ത് തുടരുന്ന വഖ്ഫ് അധിനിവേശത്തിൽ ചിക്കബല്ലാപ്പൂരിലെ ആഞ്ജനേയ ക്ഷേത്രത്തിനും ഭീഷണി. ചിക്കബെല്ലാപൂർ ജില്ലയിലെ ഷിഡ്‌ലഘട്ട താലൂക്കിലെ ബെല്ലൂട്ടി ഗ്രാമത്തിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് സംഭവം.
ഇപ്പോൾ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിമിരിക്കുന്ന സ്ഥലം ഇപ്പോൾ ഖബറിസ്ഥാൻ ആണെന്നാണ് വഖ്ഫ് അധികൃതരുടെ വാദം. പുരാതന കാലം മുതൽ ഗുട്ടാഞ്ജനേയ സ്വാമി ക്ഷേത്രം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം 2018-19 ൽ ഖബറസ്ഥാനാക്കി മാറ്റിയതായി രേഖകളിൽ വ്യക്തമാണ് . ബെല്ലൂട്ടി വില്ലേജിലെ സർവേ നമ്പർ 6ൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ രേഖകൾ മാറ്റിയതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
ക്ഷേത്രത്തിന് ഒരേക്കർ എട്ടു സെന്റ് ഭൂമിയാണ് ഉള്ളത്. ഇത് വഖ്ഫ് വസ്തു എന്നാണ് കാണിച്ചിരിക്കുന്നത്.
ആഞ്ജനേയ ക്ഷേത്രഭൂമിയുടെ രേഖകളിൽ ‘ഖബറിസ്ഥാൻ വഖഫ് സ്വത്ത്’ എന്നാക്കി രജിസ്റ്റർ ചെയ്തതിനെതിരെ ഷിഡ്‌ലഘട്ടിൽ ബിജെപിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബിജെപി പ്രവർത്തകർ മനുഷ്യച്ചങ്ങല രൂപീകരിച്ച് റോഡ് ഉപരോധിച്ചു. തുടർന്ന് ഘോഷയാത്രയായി താലൂക്ക് ഓഫീസിലെത്തി സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കുകയും തഹസിൽദാർക്ക് നിവേദനം നൽകുകയും ചെയ്തു.
അടുത്തിടെ ചിക്കബല്ലാപ്പൂരിൽ സർ.എം.വിശ്വേശ്വരയ്യ പഠിച്ചിരുന്ന സർക്കാർ സ്‌കൂളിനെയും വഖ്ഫ് അധിനിവേശിച്ചിരുന്നു. ചിക്കബല്ലാപ്പൂർ താലൂക്കിലെ കാണ്ട്വാര ഗവൺമെൻ്റ് മോഡൽ സീനിയർ പ്രൈമറി സ്‌കൂളിന്റെ പേരിലുള്ള 19 ഏക്കർ ഭൂമി ദാവൂദ് ഷാ വാലി ദർഗ സുന്നി വഖഫ് സ്വത്താക്കി മാറ്റി.