മടിക്കേരി: കർണാടകയിൽ വിജയപുരയിൽ നിന്നും ആരംഭിച്ച വഖ്ഫ് ബോർഡിന്റെ അധിനിവേശം സംസ്ഥാനമൊട്ടാകെ വ്യാപിച്ച് ഇപ്പോൾ കുടകിലും എത്തിച്ചേർന്നിരിക്കുന്നു.നൂറുകണക്കിന് വർഷങ്ങളായി ആരാധിക്കപ്പെടുന്ന വനദുർഗാ ക്ഷേത്രത്തെ വഖ്ഫ് സ്വത്താക്കി മാറ്റിയതായി കന്നഡ മാദ്ധ്യമമായ പബ്ലിക്ക് ടിവി റിപ്പോർട്ട് ചെയ്യുന്നു.
കുടക് ജില്ലയിലെ സോംവാർപേട്ട് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വനദുർഗ്ഗാ ക്ഷേത്ര ട്രസ്റ്റിന്റെ 11 ഏക്കർ ഭൂമിയാണ് വഖ്ഫ് സ്വത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിനു വർഷങ്ങളായി ജനങ്ങൾ വനദുർഗ ചൗഡേശ്വരിയെയും ഗുലിഗദേവതയെയും ആരാധിക്കാൻ ഇവിടെയെത്തുന്നുണ്ട് .
നോറ്റാണ്ടുകൾക്ക് മുമ്പ്, പഴയ കന്നഡയിൽ കൊത്തിയ ചൗഡേശ്വരി ക്ഷേത്ര കല്ലിന്റെ തെളിവുകളും ഇവിടെ ഉണ്ട്. എല്ലാ വർഷവും ഈ ക്ഷേത്ര വാർഷികത്തിൽ ജാത്ര മഹോത്സവം ഗംഭീരമായി നടന്നുവരുന്നു. കുടകിലെ ഭക്തർക്ക് ഈ ക്ഷേത്രവുമായി വൈകാരിക ബന്ധമുണ്ട്.
എന്നാൽ രേഖകളിൽ വഖഫ് സ്വത്തായി മാറ്റിയിരിക്കുന്നത് ജനങ്ങളുടെ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനിടെ വഖഫ് സ്വത്ത് തർക്കം ജില്ലയിൽ ഇരു സമുദായങ്ങൾ തമ്മിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാന സർക്കാർ ഉണർന്ന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.