ദക്ഷിണ കാശി; വൈക്കം മഹാദേവ ക്ഷേത്രത്തിലെ 'തുറക്കാത്ത വാതിൽ'; പിന്നിലെ ഐതിഹ്യമിത്; ശൈവതീർത്ഥാടകരുടെ അന്ന​ദാന പ്രഭുവിനെ അറിയാം..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദക്ഷിണ കാശി; വൈക്കം മഹാദേവ ക്ഷേത്രത്തിലെ ‘തുറക്കാത്ത വാതിൽ’; പിന്നിലെ ഐതിഹ്യമിത്; ശൈവതീർത്ഥാടകരുടെ അന്ന​ദാന പ്രഭുവിനെ അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 10:48 am IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ് വൈക്കം ശിവക്ഷേത്രം. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ അന്ന​ദാന പ്രഭുവെന്ന പേരിലറിയപ്പെടുന്ന വൈക്കത്തപ്പനെ ഭജിക്കുന്നത് ലക്ഷങ്ങളാണ്. ഐതിഹ്യത്തിന്റെയും ആചാരത്തിന്റെയും സമന്വയമാണ് വൈക്കം മഹാദേവ ക്ഷേത്രം. ഇവിടുത്തെ തുറക്കാത്ത വാതിൽ‌ ഏറെ പ്രസിദ്ധമാണ്.

ഊരാണ്മക്കാരുടെ ഭരണകാലത്ത് അവകാശതർക്കത്തെ തുടർന്നുണ്ടായ സംഭവവുമായി ബന്ധപ്പെട്ടതാണ് നാലമ്പലത്തിന്റെ പടിഞ്ഞാറ് ഭാ​ഗത്തുള്ള വാതിലിന്റെ പിന്നിലുള്ള ചരിത്രം. 108 ഊരാണ്മ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു പണ്ട് വൈക്കം മഹാദേവ ക്ഷേത്രം. വടക്കുംകൂർ രാജാവും ക്ഷേത്രത്തിലെ ഊരാണ്മക്കാരും തമ്മിൽ ക്ഷേത്ര അധികാരത്തെച്ചൊല്ലി നീരസത്തിലായി. ഇരുപക്ഷവും തമ്മിലുള്ള തർക്കം അനു​ദിനം വർദ്ധിച്ചുവന്നു.

ഒരിക്കൽ വടക്കുംകൂർ രാജാവ് ക്ഷേത്രത്തിൽ പെരുന്തമൃത് പൂജ എന്ന വഴിപാട് നടത്താനൊരുങ്ങി. സാധാരണ നിവേദ്യങ്ങൾക്കു പുറമേ ഖാദ്യം (കടിച്ചു തിന്നാവുന്നത്), ലേഹ്യം (നക്കി തിന്നാവുന്നത്), ഭക്ഷ്യം ( വിഴുങ്ങാവുന്നത്), പേയം (കുടിക്കാവുന്നത്) തുടങ്ങിയ സകല വിഭവങ്ങളും കൂട്ടിചേർന്ന ഭോജനമാണ് ഇതിൽ വിളമ്പുന്നത്. ഇതോടൊപ്പം ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും അന്നദാനവും നൽകണം. എന്നാൽ വളരെയധികം ചെലവ് വരുന്ന പൂജ നടത്താൻ രാജാവ് ഊരാണ്മക്കാരുടെ അനുവാദം വാങ്ങാൻ തയ്യാറായില്ല. ഇതറിഞ്ഞ ഊരാണ്മക്കാർ‌ പൂജ മുടക്കാൻ തീരുമാനിച്ചു.

പൂജയുടെ ദിവസം രാജാവിന്റെ സംഘം എല്ലാ വിഭവങ്ങളും തയ്യാറാക്കി ക്ഷേത്രത്തിലെത്തിച്ചു. ഭക്തരും രാജാവിന്റെ കുടുംബവും എല്ലാവരും ക്ഷേത്രത്തിൽ എത്തിയെങ്കിലും സ്ഥിരം ക്ഷേത്രത്തിലുണ്ടാവുന്ന ഊരാണ്മക്കാർ ആരും അന്നവിടെ ഉണ്ടായിരുന്നില്ല. പൂജയ്‌ക്ക് വേണ്ട വിഭവങ്ങൾ ഒരുക്കി ശ്രീകോവിലിന്റെ നടയ്‌ക്കൽ എത്തിച്ചു. ഈ സമയം വെറ്റില മുറുക്കിയ ഊരാണ്മക്കാരിലൊരാളായ ഞള്ളൻ നമ്പൂതിരി പടിഞ്ഞാറേ നടയിലൂടെ സോപാനപ്പടിയിൽ എത്തി. അവിടെ ഉണ്ടായിരുന്ന നിവേദ്യ പാത്രങ്ങളിൽ മുറുക്കിത്തുപ്പി അശുദ്ധമാക്കി. ഇതോടെ പൂജ മുടങ്ങി.

തുടർന്ന് പടിഞ്ഞാറേ ​ഗോപുരം വഴി പുറത്തേക്കിറങ്ങാൻ ശ്രമിച്ച ഞള്ളൻ നമ്പൂതിരിയെ സർപ്പം കൊത്തി. ​ഗോപുരം കടന്നതോടെ അദ്ദേഹം മരിക്കുകയും ചെയ്തു. ഈ സമയം ചുറ്റമ്പലത്തിന്റെ പടിഞ്ഞാറേ വാതിൽ തനിയെ അടഞ്ഞു. ഇനി മുതൽ ഈ വാതിലിൽ തുറക്കരുതെന്ന് ശ്രീകോവിലിനുള്ളലിൽ അശരീരി ഉണ്ടായെന്നുമാണ് ഐതീഹ്യം. അതിൽ പിന്നെ ആ വാതിൽ ഇന്നുവരെയും തുറന്നിട്ടില്ല. ഇതോടെയാണ് ക്ഷേത്രത്തിൽ നിവേദ്യം എഴുന്നള്ളിക്കുന്ന സമയം ശംഖ് വിളിച്ചാൽ എല്ലാവരും അകന്നു നിൽക്കണമെന്ന് ആചാരമുണ്ടായത്.

വൈക്കത്തപ്പനെ മൂന്ന്  ഭാവങ്ങളിലാണ് ക്ഷേത്രത്തിൽ ആരാധിക്കുന്നത്. രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്‌ക്ക് കിരാത മൂർത്തിയായും വൈകുന്നേരം രാജരാജേശ്വരനുമായാണ് ദർശനം. ഇവിടെയെത്തി പ്രാർത്ഥിച്ചാൽ വിദ്യാലാഭം, ശത്രുനാശം, കുടുംബസൗഖ്യം തുടങ്ങിയ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. ചന്ദന പ്രസാദമില്ലാത്ത ക്ഷേത്രങ്ങളിലൊന്നാണ് വൈക്കം. പകരം ചാരമാണ് ഇവിടെ നൽകുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അന്നദാനത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന വലിയ അടുക്കളയിൽ നിന്നുള്ള ചാരമാണ് ഇതിനായി ഉപയോഗിക്കുന്നത്.

Tags: Vaikom Maha Deva Templeതുറക്കാത്ത വാതിൽ‌
Share
Tweet
SendShare

More News from this section

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies