കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം. ടി പത്മ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. 1987ലും 1991 ലും കൊയിലാണ്ടിയിൽ നിന്നാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. 1991 മുതൽ 1995 വരെ കെ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്, ഗ്രാമീണ വികസന, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു.
കെപിസിസി അംഗംമായും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് ഡിസിസി ട്രഷർ, സെക്രട്ടറി എന്നി നിലകളിലും എം ടി പത്മ സേവനം അനുഷ്ഠിച്ചു. 1982, 1999, 2004 വർഷങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 14 വർഷത്തോളം കോഴിക്കോട് വിവിധ കോടതികളിൽ അഭിഭാഷകയായും പ്രവർത്തിച്ചു.
രാഷ്‌ട്രീയം അവസാനിപ്പിച്ച ശേഷം മകൾക്കൊപ്പം മുംബൈയിലായിരുന്നു താമസം. സംസ്‌കാരം നാളെ കോഴിക്കോട് നടത്തും.