ഭുവനേശ്വർ: ‘ഇസ്ലാം നഗർ’ സ്ഥാപിക്കുന്നതിനായി വനഭൂമി കയ്യേറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ. ഒഡീഷയ്ലെ മൽകാംഗിരി ജില്ലയിലാണ് 100 ഏക്കറോളം വനം കയ്യേറിയത്. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ലാൻഡ് ജിഹാദ് എന്ന തലക്കെട്ടോടെ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തത്.
വനഭൂമിയിലൂടെ അനധികൃത റോഡ് നിർമാണത്തിന് തൊഴിലുറപ്പ് പദ്ധതി പോലുള്ള വിവിധ സർക്കാർ പദ്ധതികളാണ് ഉപയോഗിച്ചത്. 9 ലക്ഷത്തോളമാണ് നവീൻ പട്നായിക്കിന്റെ കാലത്ത് ഇതിനായി അനുവദിച്ചത്. വനസംരക്ഷണ നിയമം, 1980, പരിസ്ഥിതി സംരക്ഷണ നിയമം, 1986 എന്നിവ ലംഘിച്ച് ഇവിടെ വലിയ കുളം, വെയർഹൗസുകൾ എന്നിവ നിർമ്മിക്കുകയും ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിഎഫ്ഒയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മൽക്കൻഗിരി കളക്ടർ ആശിഷ് ഈശ്വർ പാട്ടീൽ പറഞ്ഞു. ഡിസംബർ 3 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടിരിക്കുന്നത്.