പരിശോധന റിപ്പോർട്ട് മാറി നൽകി സ്വകാര്യ ലാബ്; ഇല്ലാത്ത തൈറോയ്ഡിന് മരുന്ന് കഴിച്ച വീട്ടമ്മയ്ക്ക് പാർശ്വഫലങ്ങളും; നടപടി വേണമെന്ന് പരാതി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരിശോധന റിപ്പോർട്ട് മാറി നൽകി സ്വകാര്യ ലാബ്; ഇല്ലാത്ത തൈറോയ്ഡിന് മരുന്ന് കഴിച്ച വീട്ടമ്മയ്‌ക്ക് പാർശ്വഫലങ്ങളും; നടപടി വേണമെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 01:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്വകാര്യ ലാബ് അധികൃതരുടെ പിഴവ് മൂലം ഇല്ലാത്ത തൈറോയ്ഡിന് മരുന്ന് കഴിച്ച് പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വന്ന വീട്ടമ്മ നീതി തേടി നിയമവഴിയിൽ. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കുന്ന ലതാകുമാരിക്കാണ് സ്വകാര്യ ലാബ് അധികൃതരുടെ വീഴ്ച മൂലം ഇല്ലാത്ത രോഗത്തിന് മരുന്ന് കഴിക്കേണ്ടി വന്നത്.

തിരുവനന്തപുരം ഉള്ളൂരിലെ സ്വകാര്യ ലാബിനെതിരെയാണ് പരാതി. രക്തത്തിലെ ക്രിയാറ്റിൻ അളവ് പരിശോധിക്കാനായിട്ടാണ് ഉള്ളൂരിലെ സ്വകാര്യ ലബോറട്ടറിയിൽ ലതാകുമാരി രക്തം പരിശോധനയ്‌ക്ക് കൊടുത്തത്. ലഭിച്ചത് മൂന്നു പേജുകൾ ഉള്ള ഒരു പരിശോധനാ ഫലം. ഇത് നെടുമങ്ങാട് ഉള്ള പ്രൈമറി ഹെൽത്ത് സെൻറർ ഡോക്ടറെ കാണിച്ചു. പേര് ശ്രദ്ധിക്കാതെ റിപ്പോർട്ട് വായിച്ചു നോക്കിയ ഡോക്ടർ തൈറോയ്ഡിനുള്ള മരുന്ന് കുറിച്ചു നൽകി.

മരുന്ന് കഴിച്ചു കഴിഞ്ഞു ലതയ്‌ക്ക് ശരീരത്തിൽ നീരും രക്തസ്രാവവും ഉണ്ടായി. തുടർന്ന് വീണ്ടും ഡോക്ടറെ കണ്ടപ്പോഴാണ് പരിശോധനാ ഫലം മാറിയതായി ഡോക്ടറുടെയും ശ്രദ്ധയിൽപ്പെടുന്നത്. സ്വകാര്യ ലാബിൽ തൈറോഡ് പരിശോധനയ്‌ക്ക് എത്തിയ അനീഷ് എന്ന വ്യക്തിയുടെ ലാബ് റിപ്പോർട്ടാണ് ലതയ്‌ക്ക് നൽകിയത്.

ലതാകുമാരിക്ക് തൈറോയ്ഡ് ഇല്ല. എന്നാൽ അനീഷിന്റെ റിപ്പോർട്ട് കാണിച്ചതിനാൽ ഡോക്ടർ തൈറോയ്ഡിനുളള മരുന്ന് നൽകി. അതിന്റെ പാർശ്വഫലമായി ശരീരത്തിൽ മറ്റ് പ്രശ്‌നങ്ങൾ ഉണ്ടായി. നെടുമങ്ങാട് പിഎച്ച്എസ്ഇയിലെ ഡോക്ടർക്കും ചികിത്സയിൽ ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് ലതാകുമാരി ആരോപിക്കുന്നു.

പിഴവ് മനസിലായ ശേഷം ലാബിൽ വിളിച്ചപ്പോൾ നേരിട്ട് വരാൻ പറഞ്ഞു. നേരിട്ടെത്തി റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം റിസപ്ഷനിൽ ഇരുന്ന ജീവനക്കാരിയുടെ പിഴവാണെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ് ചെയ്തത്. വേണമെങ്കിൽ ജീവനക്കാരിയുടെ പേരിൽ പരാതി നൽകാനും ലാബ് അധികൃതർ നിർദ്ദേശിച്ചുവെന്ന് ലതാകുമാരി പറയുന്നു.

സംഭവത്തിൽ മെഡിക്കൽ കോളേജിൽ പോലിസിലാണ് ലതാകുമാരി പരാതി നൽകിയത്. ഇനിയും ആർക്കും ഈ അവസ്ഥ വരരുതെന്നും സ്വകാര്യ ലാബുകൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പറഞ്ഞാണ് ലതാകുമാരി പരാതി നൽകിയിരിക്കുന്നത്.

Tags: keralaLab report errorസ്വകാര്യ ലാബ്പരിശോധനാ ഫലംനെടുമങ്ങാട് പ്രൈമറി ഹെൽത്ത് സെൻറർസ്വകാര്യ ലാബുകൾ
Share
Tweet
SendShare

More News from this section

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies