പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം...; സന്ദീപ് വാര്യർക്ക് സ്വീകരണം നൽകിയതിന് പിന്നാലെ അതൃപ്തി പ്രകടമാക്കി കെ മുരളീധരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം…; സന്ദീപ് വാര്യർക്ക് സ്വീകരണം നൽകിയതിന് പിന്നാലെ അതൃപ്തി പ്രകടമാക്കി കെ മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 02:09 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ അതൃപ്തി പ്രകടമാക്കി കെ മുരളീധരൻ. സന്ദീപ് വാര്യർക്ക് കോൺഗ്രസ് ഓഫീസിൽ വലിയ സ്വീകരണം നൽകിയതിന് പിന്നാലെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പഴയ മലയാളം സിനിമാ ഗാനത്തിലെ വരികളിലൂടെയാണ് കെ മുരളീധരൻ അതൃപ്തി തുറന്നു പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴും കെ മുരളീധരൻ അഭിപ്രായം മറച്ചുവെച്ചില്ല.

സന്ദീപിന്റെ വരവ് കോൺഗ്രസിലെ എല്ലാ നേതാക്കൾക്കും ഉൾക്കൊളളാൻ കഴിഞ്ഞില്ലെന്നതിന്റെ സൂചനയാണ് കെ മുരളീധരന്റെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്താൻ സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്.

പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം. ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ… എന്ന വരികളാണ് അദ്ദേഹം പങ്കുവെച്ചത്. 1972 ൽ പുറത്തിറങ്ങിയ ബ്രഹ്‌മചാരി എന്ന ചിത്രത്തിലെ ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളെ എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികളാണിത്. ആകാശ ഗോപുരത്തിൻ മുകളിലുദിച്ചൊരാദിത്യ ബിംബമിതാ കടലിൽ മുങ്ങി… എന്ന വരികളും ഈ പാട്ടിലുണ്ടെങ്കിലും അത് കെ മുരളീധരൻ സൂചിപ്പിച്ചിട്ടില്ല. അതേസമയം ഫെയ്‌സ്ബുക്കിലെ പോസ്റ്റിൽ കമന്റുകളുമായി കോൺഗ്രസ് അണികളും രംഗത്തെത്തി. ഞാൻ ഞാൻ ഞാനെന്ന ഭാവം വി.ഡി. സതീശനെ ഉദ്ദേശിച്ചാണോ എന്നാണ് കമന്റുകളിൽ കൂടുതൽ പേരും ചോദിക്കുന്നത്.

പിന്നാലെ മാദ്ധ്യമങ്ങളെ കണ്ടപ്പോഴും നിലപാട് മറച്ചുവെയ്‌ക്കാൻ കെ മുരളീധരൻ തയ്യാറായില്ല. പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ്. രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കിൽ വയനാട് പ്രിയങ്ക ഗാന്ധിക്ക് വേണ്ടിയെങ്കിലും പ്രചാരണത്തിന് പോകാമായിരുന്നു. അത്രയേറെ രാഹുൽ ഗാന്ധിയെ ഒക്കെ ശക്തമായി വിമർശിച്ചിട്ടുളള ആളാണ്. ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ ജോഡോ യാത്ര നടത്തേണ്ടത് കശ്മീരിലേക്കല്ല ആൻഡമാൻ നിക്കോബാറിലേക്കാണെന്നും അവിടെ സവർക്കറെ പാർപ്പിച്ച മുറിയിൽ പോയി നമസ്‌കരിച്ച് ക്ഷമാപണം നടത്തണമെന്നും പറഞ്ഞ ആളാണെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയെ ചികിത്സയ്‌ക്കായി കോട്ടയ്‌ക്കലിൽ അഡ്മിറ്റ് ചെയ്തപ്പോൾ കോട്ടയ്‌ക്കലല്ല കുതിരവട്ടത്താണ് അഡ്മിറ്റ് ചെയ്യേണ്ടതെന്ന് പറഞ്ഞതും കെ മുരളീധരൻ ചൂണ്ടിക്കാട്ടി. രണ്ടാഴ്ച മുൻപ് പ്രിയങ്കയ്‌ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിൽ രാഹുലിനോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നു. മറ്റ് പല പാർട്ടികളും നോക്കി നടന്നില്ല ഏതായാലും കോൺഗ്രസിലേക്ക് വന്നു. സ്വാഗതം. പക്ഷെ ഒരു കാര്യമേയുളളൂ, ഈ സ്‌നേഹത്തിന്റെ കടയിലെ മെമ്പർഷിപ്പ് എന്നും നിലനിൽക്കണം. തുടർന്നുളള എല്ലാ കാലഘട്ടത്തിലും രാഹുൽ ഗാന്ധിയുടെ നിലപാടിനൊപ്പം നിൽക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.

Tags: Palakkad ElectionBJPRahul Gandhisandeep warriorK MURALEEDHARANCongress leaderസന്ദീപ് വാര്യർകെ മുരളീധരൻ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies