ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിനെ വിട്ടൊഴിയാതെ പരിക്ക്. കൈവിരലിന് പരിക്കേറ്റ ശുഭമാൻ ഗിൽ നേരത്തെ തന്നെ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായിരുന്നു. ഇപ്പോൾ മറ്റൊരു താരവും പരിക്കിന്റെ പിടിയിലെന്നാണ് സൂചനകൾ.
പരിശീലനത്തിനിടെ ഓപ്പണർ യശസ്വി ജയ്സ്വാളിനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ ഒരു ചിത്രവും പുറത്തുവന്നു. കഴുത്ത് വേദയെ തുടർന്ന് അസ്വസ്ഥനായ താരത്തെ ഫിസിയോ എത്തി പരിശോധിച്ചിരുന്നു. ഇതിന് ശേഷം 35 മിനിട്ട് ബാറ്റ് ചെയ്ത ശേഷമാണ് ജയസ്വൾ നെറ്റ്സ് വിട്ടത്.
താരം കായികക്ഷമത വീണ്ടെടുത്ത് പെർത്തിലെ ടെസ്റ്റിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരത്തിന്റെ ആദ്യ ഓസ്ട്രേലിയൻ പര്യടനമാണിത്. 14 മത്സരങ്ങളിൽ നിന്ന് 22-കാരൻ 1407 റൺസാണ് ഇതുവരെ നേടിയത്. മൂന്ന് സെഞ്ച്വറികളും നേടിയിട്ടുണ്ട്. രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുമ്രയാകും ഇന്ത്യയെ നയിക്കുക. 22-നാണ് മത്സരം തുടങ്ങുന്നത്.
Yashasvi Jaiswal injured in Match practice.
[ROHIT JUGLAN] pic.twitter.com/7eupaazADE— ASHER. (@ASHUTOSHAB10731) November 19, 2024















