സ്വന്തമായി പിൻകോഡുള്ള സാക്ഷാൽ ശബരിമല അയ്യപ്പൻ! പതിനെട്ടാംപടിയും അയ്യപ്പവി​ഗ്രഹവും ആലേഖനം ചെയ്ത തപാൽ മുദ്ര; 61 വർഷം പഴക്കമുള്ള പോസ്റ്റ് ഓഫീസ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തമായി പിൻകോഡുള്ള സാക്ഷാൽ ശബരിമല അയ്യപ്പൻ! പതിനെട്ടാംപടിയും അയ്യപ്പവി​ഗ്രഹവും ആലേഖനം ചെയ്ത തപാൽ മുദ്ര; 61 വർഷം പഴക്കമുള്ള പോസ്റ്റ് ഓഫീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 07:48 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ സ്വന്തമായി പിൻകോഡ് ഉള്ള രണ്ടേ രണ്ട് പേരാണുള്ളത്. ഒരാൾ ഇന്ത്യൻ രാഷ്‌ട്രപതിയാണെങ്കിൽ മറ്റൊരാൾ സാക്ഷാൽ ശബരിമല അയ്യപ്പനാണ്! ശബരിമല സന്നിധാനത്ത് സ്ഥിതിചെയ്യുന്ന പോസ്‌റ്റ് ഓഫീസിലാണ് രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത സവിശേഷതകളുള്ളത്. ‘689713’ എന്നതാണ് സന്നിധാനത്തെ തപാൽ ഓഫീസിന്റെ പിൻ കോഡ്. വർഷത്തിൽ മൂന്ന് മാസം മാത്രം സജീവമാകുന്ന തപാൽ ഓഫീസും പിൻകോഡുമാണ് ഇവിടുത്തേത്.

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തും വിഷുവിന്റെ സമയത്ത് ഒരാഴ്ചയുമാണ് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുക. സാധാരണ പോസ്റ്റ് ഓഫീസ് സീലിൽ നിന്നും വ്യത്യസ്തമായി അയ്യപ്പസ്വാമി വിഗ്രഹത്തിന്റെയും പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ സീൽ പതിച്ച പോസ്റ്റ് കാർഡ് വാങ്ങി വേണ്ടപ്പെട്ടവർക്ക് അയച്ചു നൽകാൻ ഭക്തർ പോസ്റ്റ് ഓഫീസ് സന്ദർശിക്കുന്നത് പതിവാണ്.

1963 മുതലാണ് ഈ പോസ്റ്റ് ഓഫീസ് ശബരിമലയിൽ പ്രവർത്തനം ആരംഭിച്ചതെങ്കിലും 1974-ലാണ് പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉൾപ്പെടുന്ന ലോഹ സീൽ പ്രാബല്യത്തിൽ വന്നത്. മണ്ഡലകാലം കഴിഞ്ഞാൽ സീൽ പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. അടുത്ത ഉത്സവ കാലത്താകും ഇത് വീണ്ടുമെടുക്കുക.

അയ്യപ്പസ്വാമിക്ക് വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് തുടങ്ങിയ കത്തുകളും മണി ഓർഡറുകളും സന്നിധാനം പോസ്റ്റ് ഓഫീസിലേക്ക് എത്താറുണ്ട്. കത്തുകൾ അയ്യപ്പസ്വാമിക്ക് മുൻപിൽ സമർപ്പിച്ച ശേഷം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയാണ് പതിവ്.

പോസ്റ്റൽ സേവനങ്ങൾക്ക് പുറമേ മൊബൈൽ റീചാർജ്, ഇൻസ്റ്റന്റ് മണി ഓർഡർ, അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. അരവണ ഓൺലൈൻ- ഓഫ്‌ലൈൻ ബുക്കിങ്ങ് തുടങ്ങിയ സേവനങ്ങളും, അയ്യപ്പസ്വാമിയുടെ ചിത്രം പതിച്ച മൈ സ്‌റ്റാമ്പും ഇവിടെ ലഭ്യമാണ്. പോസ്റ്റ് മാസ്റ്റർക്ക് പുറമേ ഒരു പോസ്റ്റുമാനും രണ്ട് മൾട്ടി ടാസ്‌കിം​ഗ് സ്റ്റാഫുമാണ് സന്നിധാനം തപാൽ ഓഫീസിലുള്ളത്.

Tags: Sannidhanam Post OfficeSwami Ayyappan Post Office
ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies