ബെംഗളൂരു: മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്. രാമയ്യ കോളേജിലെ ബിബിഎ മൂന്നാംവർഷ വിദ്യാർത്ഥിയാണ്.
അപ്പാർട്ട്മെൻ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. ഒപ്പം താമസിച്ചിരുന്നവർ നാട്ടിലേക്ക് മടങ്ങിയശേഷം ഷാമിൽ മുറിയിൽ ഒറ്റയ്‌ക്കായിരുന്നു. അവധി കഴിഞ്ഞെത്തിയവരാണ് ഷാമിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി. അംബേദ്കർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ജീവനൊടുക്കാൻ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
മാതാവ്: വഹീദ. സഹോദരങ്ങൾ: അഫ്രിൻ മുഹമ്മദ്, തൻവീർ അഹമ്മദ്
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056















