ആരുമറിയാതെ പ്രേക്ഷകർക്കൊപ്പമിരുന്ന് ഒരിക്കൽ കൂടി സിനിമ കാണണം, ആദ്യ ഷോയിൽ മികച്ച പ്രതികരണം ലഭിക്കുന്നു, സന്തോഷമുണ്ട്: സിനിമ കണ്ടിറങ്ങിയ ശേഷം താരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആരുമറിയാതെ പ്രേക്ഷകർക്കൊപ്പമിരുന്ന് ഒരിക്കൽ കൂടി സിനിമ കാണണം, ആദ്യ ഷോയിൽ മികച്ച പ്രതികരണം ലഭിക്കുന്നു, സന്തോഷമുണ്ട്: സിനിമ കണ്ടിറങ്ങിയ ശേഷം താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 05:10 pm IST
FacebookTwitterWhatsAppTelegram

കുടുംബബന്ധം, സൗഹൃദം, പ്രണയം എന്നിവ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സിനിമയാണ് ​ഹലോ മമ്മി. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും തകർത്ത് അഭിനയിച്ച സിനിമ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിരിച്ചും ചിന്തിപ്പിച്ചും ഇരുവരും പ്രേക്ഷകരെ കൈയ്യിലെടുത്തുവെന്നാണ് ആദ്യ ഷോ കഴിയുമ്പോൾ‌ വ്യക്തമാകുന്നത്. അണിയറ പ്രവർത്തകർക്കൊപ്പമാണ് ഐശ്യര്യയും ഷറഫുദ്ദീനും സിനിമ കാണാനെത്തിയത്. സിനിമ എല്ലാവരും കണ്ട് വിലയിരുത്തട്ടെയെന്നും പോസിറ്റീവ് പ്രതികരണങ്ങളിൽ സന്തോഷമുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ആദ്യ ഷോയ്‌ക്ക് ശേഷം ഓൺലൈൻ മാദ്ധ്യമങ്ങളോ‍ട് പ്രതികരിക്കുകയായിരുന്നു താരം.

സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പമാണ് ആദ്യ ഷോ കണ്ടത്. ആരുമറിയാതെ പ്രേക്ഷകർക്കൊപ്പമിരുന്ന് ഒരിക്കൽ കൂടി സിനിമ കാണണം. ആദ്യ ഷോയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാവരും ചിത്രം കണ്ട് വിലയിരുത്തട്ടെ.

ചിത്രത്തിൽ സുജാത ചേച്ചി പാടിയ പാട്ട് ഞാൻ റെക്കോർഡിം​ഗ് കഴിഞ്ഞപ്പോൾ മുതൽ നിർത്താതെ കേൾക്കുന്നുണ്ട്. ആ പാട്ടും അതിന്റെ സീനുമാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ആദ്യ ഷോ കഴിഞ്ഞ ഉടനെ വിലയിരുത്തുന്നതിനേക്കാൾ കുറച്ചുകൂടി കഴിഞ്ഞ് നോക്കാം. അമ്മമാരുടെ സിനിമയായതിനാലാണ് പ്രേക്ഷകർ കൂടുതൽ ഇമോഷനാകുന്നതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ആദ്യ ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പറയുന്നതെന്നും സിനിമ കണ്ട് എല്ലാവരും ചിരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ടെന്നും ഷറഫുദ്ദീൻ പ്രതികരിച്ചു. കുട്ടികളോടൊപ്പമിരുന്ന് ആസ്വദിക്കാൻ കഴിയുന്ന സിനിമ കുട്ടികളോടൊപ്പം തന്നെ കാണണം. ഇനിയും സിനിമ കണ്ട് പ്രേക്ഷകർ അഭിപ്രായങ്ങൾ പറയണമെന്നും താരം പറഞ്ഞു.

ഷറഫുദീൻ അവതരിപ്പിക്കുന്ന ബോണി, ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന സ്റ്റെഫി എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന ബോണി, സ്റ്റെഫിയെ കാണുന്നതോടെ തീരുമാനം മാറ്റുന്നു. സ്റ്റെഫിയുടെ എല്ലാ കണ്ടീഷനും അംഗീകരിച്ച് കൊണ്ട് തന്നെ ബോണി വിവാഹത്തിന് സമ്മതിക്കുന്നു. എന്നാൽ വിവാഹം കഴിച്ച് സ്റ്റെഫിക്കൊപ്പം ജീവിതം തുടങ്ങുന്ന ബോണിയെ കാത്തിരിക്കുന്നത് ഒരു ആത്മാവ് ആണ്. പിന്നീട് ആ ആത്മാവും ബോണിയും തമ്മിലുള്ള രസകരമായ പോരാട്ടവും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ‘ഹലോ മമ്മി’ അവതരിപ്പിക്കുന്നത്.

ജീവിതം എങ്ങോട്ട് ഒഴുകുന്നോ അങ്ങോട്ട് ഓടുന്ന ബോണിയും അവനെ പറ്റാവുന്ന കുഴിയിലെല്ലാം കൊണ്ടിറക്കുന്ന സുഹൃത്ത് ബിച്ചുവും. ബോണിയെക്കാൾ തല്ലിപ്പൊളിയായ കാശുകാരൻ അപ്പനും ബോണിയെ രക്ഷപ്പെടുത്താൻ കൊണ്ടു പോയി കുരിക്കിലാക്കുന്ന അളിയനും എല്ലാവരും ചേർന്ന് പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

Tags: Hello Mummyaswarya lakshmisharfudeen
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies