വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ ഒരു വേദിയിൽ ഒരുമിച്ചെത്തി അഭിനേതാക്കളായ നയൻതാരയും ധനുഷും. വിവാഹ വേദിയിലാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. പരസ്പരം മുഖത്തുപോലും നോക്കാതെയാണ് ഇവർ സമയം ചെലവിട്ടത്. നയൻതാരയ്‌ക്കൊപ്പം ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമുണ്ടായിരുന്നു. ഇഡ്ഡ്ലി കടൈ എന്ന ധനുഷ് ചിത്രത്തിന്റെ നിർമാതാവ് ആകാശ് ഭാസ്കരന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് താരങ്ങളെത്തിയത്.
ധനുഷിനെതിരെ രൂക്ഷമായ വിമർശനമുയർത്തിയ ശേഷം ആദ്യമായാണ് ഇരുവരും ഒരു പൊതു സ്ഥലത്ത് ഒരുമിച്ചെത്തുന്നത്. എന്നാൽ പരസ്പരമുള്ള കണ്ടുമുട്ടൽ ഒഴിവാക്കാൻ ഇരുവരും ശ്രദ്ധിച്ചു.സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വിവാഹ ചടങ്ങിൽ സംഗീത സംവിധായക അനിരുദ്ധ് രവിചന്ദറും നടൻ ശിവകാർത്തികേയനും ഭാര്യ ആർതിയും പങ്കെടുത്തു. ഇവർ നയൻതാരയുമായി വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നുമുണ്ടായിരുന്നു.
നയൻ താരയുടെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിലാണ് ധനുഷിന് നടി തുറന്ന കത്തെഴുതിയത്. നടൻ പക തീർക്കുകയാണെന്നും ഏകാധിപതിയാണെന്നും നയൻതാര തുറന്നടിച്ചിരുന്നു. പൊതുവേദിയിൽ ധനുഷ് അണിഞ്ഞിരിക്കുന്നത് നന്മയുടെ പൊയ്മുഖമാണെന്നും അവർ രൂക്ഷമായി വിമർശിച്ചിരുന്നു.
Dhanush and Nayanthara at Idli kadai producer’s wedding 😂pic.twitter.com/gjDZIxbnGT
— Kajanthini (@Kajanthini03) November 21, 2024
#Dhanush & #Nayanthara together at the recent wedding of Producer AakashBaskaran pic.twitter.com/ulZDckjak8
— AmuthaBharathi (@CinemaWithAB) November 21, 2024
SK na with Nayan & wikki 😍❤️ pic.twitter.com/Q1dakYMjKQ
— Veguli (@veguli_) November 21, 2024















