കൊണ്ടപ്പള്ളി പാവകളും, മധുര പലഹാരങ്ങളും, ചമ്മന്തിപ്പൊടിയും; അതിഥികൾക്കായി ക്ഷണക്കത്തിനൊപ്പം പ്രത്യേക സമ്മാനങ്ങൾ കൂടി കൈമാറി ശോഭിത ധുലിപാല
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കൊണ്ടപ്പള്ളി പാവകളും, മധുര പലഹാരങ്ങളും, ചമ്മന്തിപ്പൊടിയും; അതിഥികൾക്കായി ക്ഷണക്കത്തിനൊപ്പം പ്രത്യേക സമ്മാനങ്ങൾ കൂടി കൈമാറി ശോഭിത ധുലിപാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 12:28 pm IST
Facebook
Twitter
WhatsAppTelegram

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിവാഹങ്ങളിലൊന്നാണ് ശോഭിത ധുലിപാലയുടേയും നാഗചൈതന്യയുടേയും. ഡിസംബർ നാലിനാണ് അവരുടെ വിവാഹം. വിവാഹക്ഷണക്കത്തിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ശോഭിത അതിഥികൾക്കായി തയ്യാറാക്കിയ പ്രത്യേക ക്ഷണക്കത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രത്യേക രീതിയിലുള്ള പെട്ടിയിൽ ക്ഷണക്കത്തിനൊപ്പം ചില പ്രത്യേക സമ്മാനങ്ങൾ കൂടി വച്ചിട്ടുണ്ട്. 100 പേർക്കായി പ്രത്യേകം ഇത്തരത്തിൽ ബോക്‌സ് തയ്യാറാക്കി നൽകുകയായിരുന്നു.

തന്റെ ചെറുപ്പകാലത്തെ ഓർമ്മകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ശോഭിത ഈ സ്‌പെഷ്യൽ ബോക്‌സ് തയ്യാറാക്കിയത്. പഴയ കാലത്തിന്റെ ഓർമ പുതുക്കലായിട്ടാണ് ശോഭിത തന്റെ ജീവിതത്തിലെ മനോഹര നിമിഷത്തിന് വേണ്ടി ചെറിയ സമ്മാനങ്ങൾ കൂടി ഉൾപ്പെടുത്തിയത്. കൊണ്ടപ്പള്ളി പാവകൾ, ഫിൽട്ടർ കോഫി കിറ്റ്, ആന്ധ്ര സ്‌പെഷ്യൽ ചമ്മന്തിപ്പൊടി, മധുര പലഹാരങ്ങൾ എന്നിവ ഈ ബോക്‌സിനുള്ളിലുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ആയിരുന്നു ശോഭിതയുടേയും നാഗചൈതന്യയുടേയും വിവാഹനിശ്ചയം. വിവാഹത്തിന് മുന്നോടിയായി നടത്തുന്ന പരമ്പരാഗത ചടങ്ങുകളാ ഗോധുമറായി പശുപു ചടങ്ങുകളുടേത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ നേരത്തെ ശോഭിത പങ്കുവച്ചിരുന്നു. വധുവിന് നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാവുക എന്ന ലക്ഷ്യത്തിലാണ് തെലുങ്ക് ജനത ഈ ചടങ്ങ് നടത്തുന്നത്.

Tags: marriageNAGA CHAITHANYAsobhitha dhulipala
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies