ലോകത്തിന് ജീവിതമൂല്യങ്ങളുടെ മാതൃക നൽകിയത് ഇന്ത്യൻ തത്ത്വചിന്താ സംവിധാനങ്ങളെന്ന് രാഷ്ട്രപതി; ആ പാരമ്പര്യത്തെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിന് ജീവിതമൂല്യങ്ങളുടെ മാതൃക നൽകിയത് ഇന്ത്യൻ തത്ത്വചിന്താ സംവിധാനങ്ങളെന്ന് രാഷ്‌ട്രപതി; ആ പാരമ്പര്യത്തെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 05:46 pm IST
FacebookTwitterWhatsAppTelegram

ഭാഗ്യനഗർ; ലോക സമൂഹത്തിന് ജീവിതമൂല്യങ്ങളുടെ മാതൃക ആദ്യമായി നൽകിയത് ഇന്ത്യൻ തത്ത്വചിന്താ സംവിധാനങ്ങളാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പൂർവ്വികരുടെ മഹത്തായ ആ പാരമ്പര്യത്തെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ഹൈദരാബാദിലെ ഭാഗ്യനഗറിൽ ലോക്മന്ഥൻ വേദിയിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.

ഇന്ത്യൻ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം പുരാതന കാലം മുതൽ തന്നെ ലോകമെമ്പാടും വ്യാപിച്ചിരുന്നു. ഇന്ത്യയുടെ മതവിശ്വാസങ്ങൾ, കല, സംഗീതം, സാങ്കേതിക വിദ്യ, മെഡിക്കൽ സംവിധാനങ്ങൾ, ഭാഷ, സാഹിത്യം എന്നിവ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. സാമ്രാജ്യത്വവും കൊളോണിയൽ ശക്തികളും നൂറ്റാണ്ടുകളായി ഇന്ത്യയെ സാമ്പത്തികമായി ചൂഷണം ചെയ്യുക മാത്രമല്ല, നമ്മുടെ സാമൂഹിക ഘടനയെ തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

നമ്മുടെ സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യത്തെ നിന്ദിച്ച ഭരണാധികാരികൾ പൗരന്മാരിൽ സാംസ്‌കാരിക അപകർഷതാബോധം വളർത്തി. നമ്മുടെ ഐക്യത്തിന് ദോഷകരമാകുന്ന വിധത്തിൽ ഇത്തരം ചിന്തകൾ നമ്മുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകളുടെ കീഴടങ്ങൽ കാരണം, നമ്മുടെ പൗരന്മാർ അടിമത്ത മാനസികാവസ്ഥയുടെ ഇരകളായി. ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിന് ‘രാഷ്‌ട്രം ആദ്യം’ എന്ന വികാരം പൗരന്മാരിൽ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ലോക്മന്ഥൻ, ഈ വികാരം പ്രചരിപ്പിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തുന്നതായും രാഷ്‌ട്രപതി പറഞ്ഞു.

2018 ൽ റാഞ്ചിയിൽ നടന്ന ലോക്മന്ഥനിൽ പങ്കെടുത്ത കാര്യം രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിലും പൈതൃകത്തിലും പാരമ്പര്യത്തിലും ഐക്യം ഊട്ടിയുറപ്പിക്കാനുളള പരിശ്രമങ്ങൾ പ്രത്യേകം പരാമർശിക്കേണ്ടതാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാരും ഇന്ത്യയുടെ സാംസ്‌കാരികവും ബൗദ്ധികവുമായ പൈതൃകം മനസ്സിലാക്കണമെന്നും നമ്മുടെ അമൂല്യമായ പാരമ്പര്യത്തെ ശക്തിപ്പെടുത്തണമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

വനത്തിലോ നഗരത്തിലോ ഗ്രാമത്തിലോ താമസിക്കുന്നവരാകട്ടെ, നാമെല്ലാം ഇന്ത്യക്കാരാണ്. ദേശീയ ഐക്യത്തിന്റെ ഈ വികാരം എല്ലാ വെല്ലുവിളികൾക്കിടയിലും നമ്മെ ഒരുമിപ്പിക്കുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻഭാഗവത്, കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, പ്രജ്ഞാപ്രവാഹ് ദേശീയസംയോജകൻ ജെ നന്ദകുമാർ, തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. 24 വരെയാണ് ലോക്മന്ഥൻ നടക്കുക.

Tags: SUBഭാഗ്യനഗർലോക്മന്ഥൻരാഷ്ട്രപതി ദ്രൗപദി മുർമുരാഷ്ട്രം ആദ്യം
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies