പാലക്കാട് എസ്ഡിപിഐയുടെ 'കൈ' സഹായം പുറത്ത്; വോട്ടർമാർക്ക് നന്ദി പറഞ്ഞ് എസ്ഡിപിഐ ജില്ലാ നേതൃത്വം; ആഹ്ലാദപ്രകടനത്തിലും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് എസ്ഡിപിഐയുടെ ‘കൈ’ സഹായം പുറത്ത്; വോട്ടർമാർക്ക് നന്ദി പറഞ്ഞ് എസ്ഡിപിഐ ജില്ലാ നേതൃത്വം; ആഹ്ലാദപ്രകടനത്തിലും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 12:33 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ എസ്ഡിപിഐയുടെ ‘കൈ’ സഹായം പുറത്ത്. വോട്ടർമാർക്ക് നന്ദി പറഞ്ഞ് ആദ്യമെത്തിയത് എസ്ഡിപിഐ ജില്ലാ നേതൃത്വമാണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി വോട്ടുകൾക്കായി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഖുർആനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചുവെന്ന് ഉൾപ്പെടെയുളള ആരോപണം നിലനിൽക്കെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചും വോട്ടർമാർക്ക് നന്ദി പറഞ്ഞും എസ്ഡിപിഐ രംഗത്തെത്തിയത്.

രാഹുൽ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വോട്ടർമാരെ അഭിനന്ദിച്ച് എസ്ഡിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തിയത്. എസ്ഡിപിഐ നിലപാടിനെ പിന്തുണച്ച് വോട്ടവകാശം വിനിയോഗിച്ച വോട്ടർമാർക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീർ ചാലിപ്പുറത്തിന്റെ പേരിലിറങ്ങിയ സോഷ്യൽ മീഡിയ കാർഡിലെ വരികൾ. എസ്ഡിപിഐയുടെ പാലക്കാട് ജില്ലാ ഘടകത്തിന്റെ പേജിലായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

പാലക്കാട് വിക്ടോറിയ കോളേജിന് മുൻപിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിൽ എസ്ഡിപിഐ പതാകയുമായി പാർട്ടി പ്രവർത്തകരും പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ആദ്യം തന്നെ എസ്ഡിപിഐ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരസ്യമായി ഇത് സ്വീകരിക്കാൻ യുഡിഎഫ് നേതൃത്വമോ കോൺഗ്രസോ തയ്യാറായിരുന്നില്ല. പ്രചാരണ ഘട്ടത്തിൽ ബിജെപി അടക്കമുളള പാർട്ടികൾ പലപ്പോഴും ഇത് ഉന്നയിച്ചെങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി മൗനം പാലിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം.

പാലക്കാട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എസ്ഡിപിഐ വോട്ടുകൾ ഉറപ്പിക്കാൻ ശ്രമം നടന്നുവെന്നും വിശുദ്ധ ഖുർആനിൽ കൈ വെച്ച് രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യുമെന്ന് സത്യം ചെയ്യിച്ചുവെന്നും തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് എസ്ഡിപിഐയുടെ പ്രതികരണങ്ങൾ. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അടക്കമുളള വർഗീയ പാർട്ടികളുടെ വോട്ട് വേണമെന്ന് പരസ്യമായി പറയാൻ യുഡിഎഫ് ഒരിക്കലും തയ്യാറായിരുന്നില്ല. എന്നാൽ വോട്ടെടുപ്പിന്റെ തലേന്ന് ഈ വോട്ടുകൾ സ്വാധീനിക്കാൻ ഇടപെടലുകൾ നടന്നുവെന്നാണ് ഫലം വ്യക്തമാക്കുന്നത്.

Tags: എസ്ഡിപിഐയുഡിഎഫ്രാഹുൽ മാങ്കൂട്ടത്തിൽജമാഅത്തെ ഇസ്ലാമിഷാഫി പറമ്പിൽ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies