വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്നു; സ്വർണം സൂക്ഷിച്ചത് ലോക്കറിൽ; താക്കോൽ രണ്ട് അലമാരകളിൽ മാറ്റിവെച്ചിട്ടും രക്ഷയില്ല
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്നു; സ്വർണം സൂക്ഷിച്ചത് ലോക്കറിൽ; താക്കോൽ രണ്ട് അലമാരകളിൽ മാറ്റിവെച്ചിട്ടും രക്ഷയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 10:32 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: വളപട്ടണത്ത് വൻ കവർച്ച. വ്യാപാരിയുടെ വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും കവർന്നു. വളപട്ടണം മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അരിയുടെ മൊത്ത വ്യാപാരിയാണ് അഷ്‌റഫ്. വീട്ടുകാരും അഷ്‌റഫും
മധുരയിൽ വിവാഹത്തിനായി പോയിരുന്ന സമയത്താണ് മോഷണം നടന്നത്. കച്ചവടത്തിന്റെ കളക്ഷൻ തുകയാണ് നഷ്ടമായതെന്നാണ് അഷ്‌റഫിന്റെ ബന്ധുക്കൾ പറയുന്നത്.

ഇന്നലെ രാത്രി വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കണ്ണൂർ റൂറൽ എസ്പിയടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇപ്പോൾ ഒന്നും പറയാൻ പറ്റില്ലെന്നും റൂറൽ എസ്പി പറഞ്ഞു.

ലോക്കറിലായിരുന്നു സ്വർണവും പണവും വെച്ചിരുന്നതെന്നാണ് വിവരം. ലോക്കറിന്റെ താക്കോൽ വേറൊരു അലമാരയിൽ വെച്ച് ആ അലമാര പൂട്ടി വേറൊരു അലമാരയിൽ വെച്ചു. അതും പൂട്ടിയിട്ടാണ് വീട്ടുകാർ പോയത്. കളക്ഷൻ തുക പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വരുന്നത്. സാധാരണ പണം വന്നാൽ കൊണ്ടുപോയി ബാങ്കിൽ അടയ്‌ക്കുകയാണ് പതിവ്. എന്നാൽ വീട്ടുകാർ സ്ഥലത്തില്ലാതിരുന്നതിനാൽ അടയ്‌ക്കാൻ കഴിഞ്ഞില്ല.

19 നാണ് അഷ്‌റഫും കുടുംബവും മധുരയ്‌ക്ക് പോയത്. 20 ന് രാത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ചിലർ മതിലുചാടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് പേരുണ്ടെന്നാണ് നിഗമനം. രണ്ട് പേർ മതിലു ചാടുന്നതായി കാണാം. മുറിക്കുളളിൽ ഒരാളെ മാത്രമേ ദൃശ്യങ്ങളിൽ കാണാനുളളൂവെന്ന് അഷ്‌റഫിന്റെ ബന്ധുക്കൾ പറയുന്നു. മുഖംമൂടി ധരിച്ചെത്തി സിസിടിവി ക്യാമറ തിരിച്ചുവച്ചതിന് ശേഷമായിരുന്നു മോഷണം. ലൈറ്റും ഓഫാക്കി. അതുകൊണ്ടു തന്നെ ദൃശ്യങ്ങൾ പൂർണമായി ക്യാമറയിൽ ലഭിച്ചിട്ടുമില്ല.

മോഷ്ടാക്കൾ വീടിന്റെ സൈഡിലുളള മതിൽ ചാടിയാണ് അകത്ത് കടന്നത്. പിന്നിലുളള ജന്നലിന്റെ കമ്പി ഇളക്കിമാറ്റി മുറികളിലെത്തി. വീടിനെക്കുറിച്ച് അറിയാവുന്നവരാണ് മോഷണം നടത്താൻ സാദ്ധ്യതയെന്ന സംശയത്തിലാണ് പൊലീസ്. മറ്റ് സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്.

Tags: crime newsവൻ കവർച്ചവളപട്ടണംKannur theft
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies