'നാഡ'കുരുക്കിൽ ബജ്‌രംഗ് പൂനിയ; 4 വർഷത്തെ വിലക്ക്, നടപടി സാമ്പിൾ പരിശോധനയ്ക്ക് വിസമ്മതിച്ചതിനെ തുടർന്ന്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നാഡ’കുരുക്കിൽ ബജ്‌രംഗ് പൂനിയ; 4 വർഷത്തെ വിലക്ക്, നടപടി സാമ്പിൾ പരിശോധനയ്‌ക്ക് വിസമ്മതിച്ചതിനെ തുടർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 10:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവ് ബജ്‌രംഗ് പൂനിയക്ക് 4 വർഷത്തെ വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (NADA)യാണ് ഗുസ്തി താരത്തിന് വിലക്കേർപ്പെടുത്തിയത്. മാർച്ച് 10 ന് ദേശീയ ടീം സെലക്ഷൻ ട്രയൽസിൽ ഉത്തേജക പരിശോധനയ്‌ക്കുള്ള സാമ്പിൾ സമർപ്പിക്കാൻ വിസമ്മതിച്ചതിനാണ് താരത്തെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. നാഡയുടെ ഉത്തേജക വിരുദ്ധ നിയമങ്ങളിലെ ആർട്ടിക്കിൾ 10.3.1 ന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇതോടെ താരത്തിന് ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനോ വിദേശത്ത് കോച്ചിങ് അവസരങ്ങൾ ഉപയോഗിക്കാനോ സാധിക്കില്ല. ഏപ്രിൽ 23-ന് ഇതേ കുറ്റത്തിന് ബജ്‌രംഗ് പൂനിയയ്‌ക്ക് NADA താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് വേൾഡ് റെസ്‌ലിങ് ഗവേണിംഗ് ബോഡിയും (UWW) ബജ്‌രംഗിനെ സസ്പെൻഡ് ചെയ്തു. താൽക്കാലിക സസ്‌പെൻഷനെതിരെ ബജ്‌രംഗ് അപ്പീൽ നൽകിയിരുന്നു. ഇത് പരിഗണിച്ച NADA-യുടെ ആൻ്റി ഡിസിപ്ലിനറി ഡോപ്പിംഗ് പാനൽ (ADDP) 2024 മെയ് 31-ന് വിലക്ക് അസാധുവാക്കി വിധി പുറപ്പെടുവിച്ചു.

ഒരു ഔപചാരിക കുറ്റപത്രം ലഭിക്കുന്നത് വരെയാണ് വിലക്ക് റദ്ദാക്കിയത്. ഇതിനുപിന്നാലെ ജൂൺ 23-ന് നാഡ താരത്തിന് ഔദ്യോഗിക അറിയിപ്പ് നൽകി. തുടർന്ന് സെപ്റ്റംബർ 20, ഒക്ടോബർ 4 തീയതികളിൽ നടന്ന ഹിയറിംഗിനും ശേഷമാണ് ഏപ്രിൽ 23 മുതൽ നാല് വർഷത്തെ വിലക്ക് നടപ്പിലാക്കാൻ ADDP വിധിച്ചത്. എന്നാൽ തന്റെ വിസമ്മതം മനഃപൂർവമല്ലെന്നും നാഡയുടെ പ്രക്രിയകളിലുള്ള വിശ്വാസക്കുറവാണ് ഇതിന് കാരണമെന്നുമാണ് ബജ്‌രംഗിന്റെ വാദം.

Tags: Bajrang Puniasample test4-year banNational Anti-Doping Agency (NADA)Anti-Disciplinary Doping Panel (ADDP)Tokyo Olympics bronze medalist
Share
Tweet
SendShare

More News from this section

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

Latest News

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies