ആശ്രമങ്ങൾ അടച്ചുപൂട്ടിച്ചു, വീടുകൾക്ക് തീയിട്ടു; ബംഗ്ലാദേശിന്റെ പ്രതികരണം നിരാശാജനകമെന്ന് ഇസ്കോൺ കൊൽക്കത്ത
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആശ്രമങ്ങൾ അടച്ചുപൂട്ടിച്ചു, വീടുകൾക്ക് തീയിട്ടു; ബംഗ്ലാദേശിന്റെ പ്രതികരണം നിരാശാജനകമെന്ന് ഇസ്കോൺ കൊൽക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 06:53 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗ്ലാദേശിലെ ഹിന്ദുമത നേതാവും, ഇസ്കോൺ സന്യാസിയുമായ ചിൻമോയ് കൃഷ്ണദാസിന്റെ അറസ്റ്റിൽ ഇന്ത്യയോടുള്ള ബംഗ്ലാദേശ് സർക്കാരിന്റെ പ്രതികരണം നിരാശാജനകമെന്ന് ഇസ്കോൺ കൊൽക്കത്ത. അറസ്റ്റിനെയും ന്യൂനപക്ഷ ഹിന്ദു ജനതയ്‌ക്കെതിരായ ആക്രമണങ്ങളെയും അപലപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു. എന്നാൽ ബംഗ്ലാദേശ് സർക്കാരിന്റെ മറുപടി ഇന്ത്യൻ സർക്കാർ സ്വന്തം കാര്യം നോക്കാൻ ഉപദേശിക്കുന്നതുപോലെയാണെന്ന് ഇസ്കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റും വക്താവുമായ രാധാരമൺ ദാസ് പറഞ്ഞു.

ബംഗ്ലാദേശ് സർക്കാരിന്റെ തണുപ്പൻ പ്രതികരണം ആശങ്കയുണ്ടാക്കുന്നതാണ്. ബംഗ്ലാദേശിലെ സന്യാസിമാരിൽ നിന്നും മറ്റ് അനുയായികളിൽനിന്നും തനിക്ക് കോളുകളും വീഡിയോകളും ലഭിച്ചിട്ടുണ്ടെന്നും പലരും ഭയന്ന് ആശ്രമങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ബംഗ്ലാദേശിലെ ഷിബ്ചാറിലെ ഒരു ഇസ്‌കോൺ ആശ്രമം കഴിഞ്ഞ ദിവസം രാത്രി ഭീഷണിയെത്തുടർന്ന് നിർബന്ധിതമായി അടച്ചുപൂട്ടി. വീടുകൾക്ക് തീയിട്ടതായും ആക്രമത്തിൽ 250 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഒരു കാളി ക്ഷേത്രവും തകർത്തു. ഇത് തികഞ്ഞ അരാജകത്വമാണ്,” അദ്ദേഹം പറഞ്ഞു.

ഇസ്കോണിനെ മതമൗലികവാദ സംഘടനയാണെന്ന് ബംഗ്ലാദേശ് സർക്കാർ വിശേഷിപ്പിച്ചതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയതും ഞെട്ടിച്ചുവെന്ന് രാധാരമൺ ദാസ് പറഞ്ഞു. തങ്ങളുടേത് ജാതി, മത വ്യത്യാസമില്ലാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ മതമോ ജാതിയോ ചോദിക്കാതെ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നു. ബംഗ്ലാദേശിലും ഇത് തുടരുന്നു. എന്നിട്ടും വിവേചനപരമായ സമീപനമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags: bangladeshatrocitiesHindu minorities in BangladeshIskcon Seer Chinmoy PrabhuIskcon KolkataIskcon saint's arrest
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies