തൃശൂർ: ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന വിരുതൻ പൊലീസിന്റെ വലയിൽ. തൃശൂർ വാസുപുരം സ്വദേശി ഷനാസാണ് അറസ്റ്റിലായത്.
സന്ധ്യാസമയത്താണ് ഷനാസ് ബൈക്കിൽ സഞ്ചരിച്ച് കടന്നുപിടിക്കുന്നത്. മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി, മൂലംകുടം തുടങ്ങിയ ഇടങ്ങളിലാണ് ഇയാൾ ഉപദ്രവമുണ്ടാക്കിയിരുന്നത്. നടന്നും സ്കൂട്ടറിലും മടങ്ങുന്ന സ്ത്രീകളാണ് ഇയാളുടെ ഇര. ഇവരുടെ പിറകിലൂടെയെത്തി കടന്നുപിടിച്ച് യാതൊരുവിധ പേടിയുമില്ലാതെ പോകുന്നതാണ് ഷനാസിന്റെ രീതി. അടുത്തിടെ അക്രമണത്തിനിരയായ സ്ത്രീയുടെ പരാതിയിലാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഷനാസ് ഇത്തരത്തിൽ ശല്യം സൃഷ്ടിക്കുന്നുണ്ടെന്നും പലരും പുറത്തുപറയാൻ മടിച്ചാണ് പരാതി നൽകാത്തതെന്നും പൊലീസ് പറയുന്നു. ചേർത്തല പൊലീസ് സ്റ്റേഷനിലും സമാന രീതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.