ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയിലൂടെ മലയാളികൾക്ക് പരിചിതനായ തെലുങ്കുതാരം സുബ്ബരാജു വിവാഹിതനായി. 47–ാം വയസ്സിലാണ് വിവാഹം. സുബ്ബരാജു തന്നെയാണ് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹ വേഷത്തില്‍ ഭാര്യയ്‌ക്കൊപ്പം കടല്‍ക്കരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ഫോട്ടോയിൽ, സുബ്ബരാജും ഭാര്യയും പരമ്പരാഗത വസ്ത്രം ധരിച്ച് കടൽത്തീരത്ത് നിൽക്കുന്നത് കാണാം. ചുവന്ന പട്ടുസാരിയിൽ സുന്ദരിയായ നവവധുവും, ധോത്തിയും കുർത്തയും ധരിച്ച സുബ്ബരാജുവും മുഖാമുഖം നിൽക്കുന്ന ചിത്രമാണ് പങ്ക് വച്ചിരിക്കുന്നത് . സ്റ്റൈലിഷ് ബ്ലാക്ക് സൺഗ്ലാസും ഇരുവരും വച്ചിട്ടുണ്ട്.
‘ഒടുവിൽ വിവാഹിതനായി ‘ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.ആന്ധ്രപ്രദേശിലെ ഭീമവാരം സ്വദേശിയായ സുബ്ബരാജു ഇന്ത്യൻ ചലച്ചിത്രമേഖലയിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബാഹുബലിയിൽ സുബ്ബരാജു അവതരിപ്പിച്ച കുമാരവർമ്മൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സംവിധായകൻ കൃഷ്ണ വംശിയുടെ ‘ഖഡ്ഗം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനയ യാത്ര ആരംഭിച്ചത്.















