"ഞാൻ കേരളത്തിന്റെ ദത്തുപുത്രൻ മല്ലു അർജുൻ"; കൊച്ചിയെ ഇളക്കിമറിച്ച് അല്ലു അർജുന്റെ വാക്കുകൾ
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഞാൻ കേരളത്തിന്റെ ദത്തുപുത്രൻ മല്ലു അർജുൻ”; കൊച്ചിയെ ഇളക്കിമറിച്ച് അല്ലു അർജുന്റെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 03:38 pm IST
FacebookTwitterWhatsAppTelegram

അകമഴിഞ്ഞ സ്നേഹത്തിനും പിന്തുണയ്‌ക്കും ഓരോ മലയാളി ആരാധകനും നന്ദി അറിയിച്ച് തെന്നിന്ത്യൻ താരം അല്ലു അർജുൻ. എല്ലാ മലയാളികൾക്കും നമസ്കാരം എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് അല്ലു അർജുന്റെ വാക്കുകൾ തുടങ്ങിയത്. പുഷ്പ- 2 ന്റെ പ്രമോഷന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസമാണ് അല്ലു അർജുൻ കൊച്ചിയിലെത്തിയത്. കൊച്ചിയിൽ സംഘടിപ്പിച്ച പ്രമോഷൻ പരിപാടിയിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ അല്ലു അർജുന്റെ വാക്കുകൾ.

‘എല്ലാ മലയാളികൾക്കും സുഖമല്ലേ. കേരളത്തിന്റെ മകനായി മല്ലു അർജുനായി നിങ്ങൾ എന്നെ ദത്തെടുത്തതിൽ വളരെയധികം നന്ദിയുണ്ട്. കഴിഞ്ഞ 20 വർഷങ്ങൾ നിങ്ങൾ എന്നെ സ്നേഹിച്ചു. പുഷ്പ 2- ന് വേണ്ടി നിങ്ങൾ മൂന്ന് വർഷം കാത്തിരുന്നു. നിങ്ങളുടെ സ്നേ​ഹത്തിന് നന്ദി മാത്രമാണ് എനിക്ക് പറയാനുള്ളത്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ഫഫയോടൊപ്പം എനിക്ക് അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

സിനിമയിൽ എന്നോടൊപ്പം പ്രവർത്തിച്ച എല്ലാവർക്കും നന്ദി. കേരളത്തിലേക്ക് വരുമ്പോൾ എന്റെ വീട്ടിലേക്ക് വരുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ആര്യ എന്ന ചിത്രത്തിന് ശേഷമാണ് എനിക്ക് മലയാളി ആരാധകർ ഉണ്ടായത്. അന്ന് മുതൽ മലയാളികൾ എനിക്കൊപ്പമുണ്ട്’.

മലയാളികൾക്ക് വേണ്ടിയുള്ളതാണ് പുഷ്പ -2 ലെ ​ഗാനം. നിങ്ങൾക്ക് വേണ്ടി ദേവശ്രീ പ്രസാദിനോട് ഞാൻ ആവശ്യപ്പെട്ടു. ഇത് ഞാൻ നിങ്ങൾക്ക് നൽകുന്ന എന്റെ സ്നേഹമാണ്. ആറ് ഭാഷകളിൽ സിനിമ പുറത്തിറങ്ങും. ഈ ആറ് ഭാഷകളിലും എല്ലാവരും കേൾക്കുന്നത് മലയാളം വരികളാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്‌ക്കും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അല്ലു അർജുൻ പറഞ്ഞു.

രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരെ കുറിച്ചും അല്ലു അർജുൻ എടുത്തുപറഞ്ഞു. രശ്മികയുടെ പ്രോത്സാഹനവും പിന്തുണയും ഇല്ലെങ്കിൽ പുഷ്പയുടെ രണ്ടാം ഭാ​ഗം ഒരിക്കലും പൂർത്തിയാകില്ലായിരുന്നുവെന്നും ലൊക്കേഷനെ വീടായി കണ്ടാണ് രശ്മിക വർക്ക് ചെയ്തതെന്നും അല്ലു അർജുൻ പറഞ്ഞു.

എന്റെ സഹോദരൻ എന്നാണ് ഫഫയെ കുറിച്ച് താരം പരാമർശിച്ചത്. പുഷ്പ റൂൾസിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ചവച്ചതെന്നും സിനിമ കണ്ട ശേഷം അദ്ദേഹത്തെ നിങ്ങൾ കൂടുതൽ സ്നേഹിക്കുമന്നും അല്ലു അർജുൻ പറഞ്ഞു.

Tags: allu arjunPushpa 2pramotion
ShareTweetSendShare

More News from this section

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരന്‍ ഭാരതിരാജ വിടവാങ്ങി; തമിഴ് ഗ്രാമീണ ദൃശ്യഭംഗിയുടെ തമ്പുരാന് ചെന്നൈയില്‍ അന്ത്യം

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

Latest News

നീറ്റ് പരീക്ഷാദിനത്തിൽ വിദ്യാർത്ഥികളുടെ ഭാവി തുലച്ച് കോൺഗ്രസ് റാലി; ബെംഗളൂരുവിൽ വൈകിയെത്തി വിദ്യാർത്ഥികൾ, കണ്ണീരോടെ മടങ്ങുന്ന ഹൃദയഭേദക ദൃശ്യങ്ങൾ

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies