രഞ്ജിട്രോഫി മാത്രം കളിച്ച് ദേശീയ ടീമിലേക്ക് മടങ്ങി വരാമെന്ന ഷമിയുടെ മോഹങ്ങൾക്ക് മുന്നിൽ കടുത്ത നിബന്ധനകളുമായി ബിസിസിഐ. പരിക്കേറ്റ് ഒരുവർഷമായി കളത്തിന് പുറത്തുള്ള താരം ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിച്ചാണ് മൈതാനത്ത് തിരികെയെത്തിയത്. ഏഴ് വിക്കറ്റെടുത്ത് തിളങ്ങുകയും ചെയ്തിരുന്നു. എന്നാൽ ദേശീയ ടീമിലേക്കുള്ള താരത്തിന്റെ മടങ്ങി വരവിന് ഇതു മാത്രം മതിയാകില്ല. മുഷ്താഖ് അലി ട്രോഫിയിലെ താരത്തിന്റെ പ്രകടനം വിലയിരുത്തുന്നതിനൊപ്പം. ശരീര ഭാരം കുറയ്‌ക്കണമെന്നും ശാരീരിക ക്ഷമത വീണ്ടെടുക്കണമെന്നും ഷമിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് ചുരുങ്ങിയ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.
ഓരോ സ്പെല്ലിന് ശേഷവും ബിസിസിഐയുടെ മെഡിക്കൽ ടീമിനെ ആശ്രയിക്കുന്നത് ഷമി ഒഴിവാക്കുന്നത് കാണാനും മാനേജ്മെന്റ് കാത്തിരിക്കുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ മത്സരങ്ങൾ കളിക്കുന്നത് ഷമിയുടെ ഭാരം കുറയ്‌ക്കാൻ സഹായിക്കുമെന്നും സ്ഥിരത വർദ്ധിപ്പിക്കുമെന്നും ബിസിസിഐ കരുതുന്നു. ഷമിയുടെ മുഷ്താഖ് അലി മത്സരങ്ങൾ 23-നാണ് ആരംഭിച്ചത്.
10 ദിവസമാണ് താരത്തിന് ഫിറ്റ്നസ് തെളിയിക്കാൻ ബിസിസിഐ അനുവദിച്ചിരിക്കുന്നത്. രണ്ടു ഓവർ വീതമുള്ള സ്പെല്ലുകൾ എറിയുന്നതല്ല വലിയൊരു ടെസ്റ്റി പരമ്പരയിൽ ഉൾപ്പെടുത്തുന്നതിനുള്ള അളവ് കോൾ. എന്നാൽ ഷമി മുഷ്താഖ് അലിയിലെ വെല്ലുവിളി പൂർത്തിയാക്കിയാൽ ഓസ്ട്രേലിയയിലേക്ക് വിമാനം കയറാൽ.പദ്ധതി പ്രകാരം ഷമി ഫിറ്റ്നസ് വീണ്ടെടുത്താൽ ഡിസംബർ 14 തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ താരത്തെ ഉൾപ്പെടുത്തിയേക്കും.















