ഉത്തരകാശി : സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ ദൗത്യ സംഘത്തിൽ പ്രധാനിയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ടണൽ സേഫ്റ്റി ആൻഡ് ഡിസാസ്റ്റർ ഇൻവെസ്റ്റിഗേഷൻ വിദഗ്ധൻ അർനോൾഡ് ഡിക്‌സ്. ഒരിക്കലും പ്രതീക്ഷ കൈവിടാതെ കുടുങ്ങിപ്പോയ തൊഴിലാളികളിലേക്ക് എത്തിച്ചേരാനുള്ള വഴി കണ്ടെത്താൻ കഠിനമായി പരിശ്രമിച്ച ഒരാൾ അദ്ദേഹമായിരുന്നു. രക്ഷാപ്രവർത്തനത്തിനൊടുവിൽ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ബാബ ബൗഖ്‌നാഗിന്റെ കൃപയെന്നാണ് അർനോൾഡ് ഡിക്‌സ് ഇതിനെ വിശേഷിപ്പിച്ചത്.
മാത്രമല്ല തുരങ്കത്തിന് സമീപം ഉണ്ടായിരുന്ന ബാബ ബൗഖ്‌നാഗിന്റെ ക്ഷേത്രത്തിലും അദ്ദേഹം പ്രാർത്ഥിക്കാനെത്തി. ഡിക്സ് തന്നെ രക്ഷാപ്രവർത്തനത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തി. ഒരു വർഷത്തിനുശേഷം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ബാബ ബൗഖ്നാഗ് മേളയെ സംസ്ഥാന മേളയായി പ്രഖ്യാപിച്ചു. അതിലേയ്‌ക്ക് ക്ഷണിക്കപ്പെട്ട അതിഥികളിൽ പ്രധാനിയായി എത്തിയത് ഡിക്‌സ് ആയിരുന്നു. അർനോൾഡ് ഡിക്‌സ് ഒരിക്കൽ കൂടി ബാബ ബൗഖ്‌നാഗിന്റെ അനുഗ്രഹം തേടി ഈ ക്ഷേത്രത്തിലെത്തി.
രണ്ട് ദിവസം മുൻപ് ഉത്തരകാശിയിലെത്തിയ അദ്ദേഹം വീണ്ടും വിശ്വാസങ്ങളുടെ വഴിയെ സഞ്ചരിച്ചു. “ഞാൻ ടണലിലും മറ്റും ജോലി ചെയ്യുമ്പോൾ, പ്രപഞ്ചശക്തിയെ ബഹുമാനിക്കാറുണ്ട് . എന്നെപ്പോലുള്ള അണ്ടർഗ്രൗണ്ടിൽ ജോലി ചെയ്യുന്ന ആളുകൾക്ക്, ജീവിതത്തെ പോലെ, വിശ്വാസമാണ് പരമപ്രധാനം. ഓസ്‌ട്രേലിയയിൽ, ഇത് സെൻ്റ് ബാർബറയാണ് ഇവിടെ ഇന്ത്യയിൽ ഇത് പ്രാദേശിക ദൈവങ്ങളുമാണ്
അന്നത്തെ ദൗത്യം ഒരു അത്ഭുതത്തിനാണ് സാക്ഷ്യം വഹിച്ചത്. രക്ഷാപ്രവർത്തനം നടക്കുമ്പോൾ ക്ഷേത്രത്തിൽ നന്ദി അറിയിച്ച് പ്രാർത്ഥിക്കുമെന്ന് പറഞ്ഞിരുന്നു. എന്നോട് ഇവിടെയുള്ളവർ ബാബ ബൗഖ്‌നാഗിനെക്കുറിച്ച് പറഞ്ഞു. ഇവിടെ കുടുങ്ങിക്കിടക്കുന്ന 41 പേരെയും സുരക്ഷിതമായി രക്ഷിക്കണമെന്ന് ഞാൻ ബാബയോട് പ്രാർത്ഥിച്ചു. ഞങ്ങൾ അവരെ സഹായിക്കുന്നതിനാൽ ഞങ്ങളുടെ നിലനിൽപ്പിനായും ഞാൻ പ്രാർത്ഥിച്ചു.‘ – അദ്ദേഹം പറഞ്ഞു















