ഇന്ന് ഐസിസി നടത്താനിരുന്ന ക്രിക്കറ്റ് ബോർഡുകളുടെ മീറ്റിംഗ് നാളത്തേക്ക് മാറ്റിവച്ചു. ബിസിസിഐ-പിസിബി ബോർഡുകളുടെ തർക്കം രൂക്ഷമായതോടെയാണ് ചർച്ചാ നീക്കം പാളിയത്. ഇതോടെ വേദി പ്രഖ്യാപിക്കൽ കീറാമുട്ടിയായി. പാകിസ്താൻ ഹൈബ്രിഡ് മോഡൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ്. ഹൈബ്രിഡ് മോഡൽ ഇല്ലെങ്കിൽ പാകിസ്താനിലേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യയും. ഇതോടെയണ്
ചാമ്പ്യൻസ് ട്രോഫി ചർച്ചകൾ വഴിമുട്ടിയത്.
നേരത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. ഭീകരവാദം സ്പോൺസർ ചെയ്യുന്ന പാകിസ്താൻ ഇത് അവസാനിപ്പിക്കാൻ തയാറായാൽ ക്രിക്കറ്റിനെക്കുറിച്ച് ചർച്ചയാകാം എന്ന നിലപാടിലാണ് ഇന്ത്യ. ഐസിസി ബോർഡ് മെമ്പർമാർ ഇന്ന് ചില ചർച്ചകൾ നടത്തിയെങ്കിലും തീരുമാനം ഒന്നും ഉണ്ടായില്ല. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും. മീറ്റിംഗിൽ 12 മുഴുവൻ ഐസിസി അംഗങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളും ഐസിസി ചെയറും ഉൾപ്പെടും.















