ടി20 ക്രിക്കറ്റ് ചരിത്രത്തിൽ കൗതുകമേറിയ പുതിയൊരു റെക്കോർഡിട്ട് ഡൽഹി ടീം. മുഷ്താഖ് അലി ടൂർണമെന്റിലാണ് റെക്കോർഡ് പിറന്നത്.ആയുഷ് ബദോനി നയിച്ച ഡൽഹിയാണ് മണിപ്പൂരിനെതിരെയുള്ള മത്സരത്തിൽ ടീമിലെ 11 പേരെ കൊണ്ടും ഒരോവറെങ്കിലും പന്തെറിയിച്ചത്. ഒരു ഇന്നിംഗ്സിൽ ഒൻപത് പേരെ ഉപയോഗിച്ച് പന്തെറിഞ്ഞെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
ഹർഷ് ത്യാഗി, ദിഗ്വേഷ് റാത്തി എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു. മായങ്ക് റാവത്ത്, ഹിമ്മത്ത് സിംഗ്, അനുജ് റാവത്ത് എന്നിവർക്ക് വിക്കറ്റ് കിട്ടിയില്ലെങ്കിലും തല്ല് കിട്ടി. എങ്കിലും മണിപ്പൂരിനെ 120/8 പിടിച്ചുനിർത്താൻ ഡൽഹിക്കായി. മറുപടി ബാറ്റിംഗിൽ 19 ഓവറിലാണ് ഡൽഹി ലക്ഷ്യം കണ്ടത്. യഷ്ദുല്ലിന്റെ 59 റൺസാണ് കരുത്തായത്, . ഗ്രൂപ്പ് സിയിൽ 12 പോയിന്റുമായി തലപ്പത്താണ് ഡൽഹി. നാലാം മത്സരത്തിലാണ് തോൽവിയറിയാതെ ഡൽഹിയുടെ കുതിപ്പ്.
🚨 For the first time in T20 cricket history, 11 bowlers were used in a single match!
Delhi certainly weren’t short on bowling options in their game against Manipur! 😅#JioCinemaSports #SMAT
Image courtesy: @ESPNcricinfo pic.twitter.com/O44fpzGsas
— Sports18 (@Sports18) November 29, 2024
“>