ഫെംഗൽ കര തൊടുന്നത് പുതുച്ചേരിയിൽ; അതീവ ജാഗ്രത; കേരളത്തിലും മഴ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫെംഗൽ കര തൊടുന്നത് പുതുച്ചേരിയിൽ; അതീവ ജാഗ്രത; കേരളത്തിലും മഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 07:32 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : ചുഴലിക്കാറ്റായി മാറി ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം പുതുച്ചേരി തീരത്ത് കര തൊടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഫെംഗൽ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് നിലവിൽ ചെന്നൈയിൽ നിന്ന് 190 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ വേഗത കുറയുകയും മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇന്ന് ഉച്ചക്ക് ശേഷം പുതുച്ചേരിക്ക് സമീപം കാരയ്‌ക്കലിനും മാമല്ലപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് നിഗമനം.

ചുഴലിക്കാറ്റ് തീരം കടക്കുമ്പോൾ ചെന്നൈ ഉൾപ്പെടെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനു ശേഷം ശക്തി കുറഞ്ഞ് തമിഴ്‌നാടിനും കർണാടകയ്‌ക്കും മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. തദ്ഫലമായി ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ ആകമാനം മഴ കൂടാൻ സാധ്യതയുള്ളതായി വിദഗ്ധർ പറയുന്നു.

അതെ സമയം കൊടുങ്കാറ്റിനെ നേരിടാൻ തമിഴ് നാട്ടിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് പുതുച്ചേരി ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ അവരുടെ ബോട്ടുകളും ഉപകരണങ്ങളും ഉയർന്ന സ്ഥലത്തേക്ക് മാറ്റാനും കേടുപാടുകൾ തടയാനും നിർദ്ദേശം നൽകി.

ചുഴലിക്കാറ്റ് തീരം കടക്കുന്നതിന് മുമ്പ് ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം തുടങ്ങിയ ജില്ലകളിൽ മണിക്കൂറിൽ 70 കി.മീ. ശക്തമായ കാറ്റും മഴയും ഉണ്ടാകും. തീരം കടക്കുമ്പോൾ ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തീരദേശ ജില്ലകളിൽ മണിക്കൂറിൽ 90 കി.മീ. ശക്തമായ കാറ്റിനൊപ്പം ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുന്നതിനാൽ തമിഴ്‌നാട്ടിൽ  തീരദേശ റോഡുകളിലെ പൊതുഗതാഗതം ശനിയാഴ്ച നിർത്തിവയ്‌ക്കും. പല ജില്ലകളിലും സ്‌കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പട്ട്, വില്ലുപുരം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവള്ളൂർ, റാണിപേട്ട്, തിരുവണ്ണാമല, കള്ളക്കുറിച്ചി, അരിയലൂർ. പുതുക്കോട്ട, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറ, കാരയ്‌ക്കൽ, പെരമ്പലൂർ എന്നിവിടങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Tags: FEATURED2Fengal CycloneCyclone Fengal
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies