ചെന്നൈയിൽ ക്ഷേത്രക്കുളങ്ങളും തടാകങ്ങളും നിറഞ്ഞു കവിഞ്ഞു : ഭൂഗർഭ ജലത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെന്നൈയിൽ ക്ഷേത്രക്കുളങ്ങളും തടാകങ്ങളും നിറഞ്ഞു കവിഞ്ഞു : ഭൂഗർഭ ജലത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 12:03 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഇന്നലെ ചെന്നൈയിൽ പെയ്ത കനത്ത മഴയിൽ ക്ഷേത്രക്കുളങ്ങൾ നിറഞ്ഞത് ഭക്തജനങ്ങളിൽ ആഹ്ലാദമുണർത്തി. ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള “ഏരി” എന്ന് പ്രാദേശികമായി വിളിക്കുന്ന ജലസംഭരണികൾ നിറഞ്ഞു കവിഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്.

ഫെം​ഗൽ കൊടുങ്കാറ്റിനെ തുടർന്ന് നവം. 30 നു തകർത്തു പെയ്ത കനത്ത മഴയിൽ ചെന്നൈ മൈലാപ്പൂർ കപാലീശ്വര ക്ഷേത്രക്കുളം, ചിത്രകുളം, അഗസ്തീശ്വരർ പ്രസന്ന വെങ്കിടേശ ക്ഷേത്രം, തിരുപ്പോരൂരിലെ ക്ഷേത്രക്കുളങ്ങൾ എന്നിവ നിറഞ്ഞു കവിഞ്ഞു. 24.2 ലക്ഷം ക്യുബിക് മീറ്റർ ശേഷിയുള്ള വടപളനി ആണ്ടവർ ക്ഷേത്രക്കുളവും നിറഞ്ഞുകവിഞ്ഞു.

 

ഇതിന്റെ ഫലമായി ചെറുകിട ജലാശയങ്ങൾക്കും ക്ഷേത്രക്കുളങ്ങൾക്കും സമീപമുള്ള പ്രദേശങ്ങളിൽ ഭൂഗർഭജലനിരപ്പിൽ വൻ വർധനവാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പുലർച്ചെ മുതൽ മണിക്കൂറുകൾ നീണ്ടുനിന്ന ശക്തമായ മഴയിൽ 200 ചെറുതും ഇടത്തരവുമായ പൊതു കുളങ്ങളും ക്ഷേത്രക്കുളങ്ങളും നിറഞ്ഞു എന്നാണ് കണക്ക്.

ഇന്നലെ പെയ്ത കനത്ത മഴയിൽ ഗിണ്ടി റേസ് കോഴ്‌സിലെ 1.5 ലക്ഷം ഘനമീറ്റർ ശേഷിയുള്ള ആറ് കുളങ്ങളും നിറഞ്ഞിരിക്കുകയാണ്. അമ്പത്തൂരിലെ അയ്യൻ കുളം, കലൈവാനൻ കുളം, വൈരകുളം എന്നിവ കരകവിഞ്ഞൊഴുകി.

കഴിഞ്ഞ മാസം നഗരത്തിലെ 200 കുളങ്ങളിൽ 170 എണ്ണമെങ്കിലും വറ്റിച്ചിരുന്നു. ഇതും ഗുണകരമായിട്ടുണ്ട്.

Tags: Fengal CycloneCyclone Fengal
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies