ഭാനുവിന് ജീവൻ നൽകിയ ലൊക്കേഷനിൽ വീണ്ടും; കന്മദം സിനിമയുടെ ലൊക്കേഷനിലേക്ക് 26 വർഷത്തിന് ശേഷം മഞ്ജുവാര്യർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഭാനുവിന് ജീവൻ നൽകിയ ലൊക്കേഷനിൽ വീണ്ടും; കന്മദം സിനിമയുടെ ലൊക്കേഷനിലേക്ക് 26 വർഷത്തിന് ശേഷം മഞ്ജുവാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 01:20 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കൻമദം എന്ന ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രം മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. മഞ്ജുവിന്റെ കരിയറിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്ന് ആയിരുന്നു അത്. ലോഹിതദാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൻമദത്തിൽ കുന്നിൻമുകളിലെ മഞ്ജുവിന്റെ വീടും അതിന് ചുറ്റുമുളള പ്രദേശത്തിന്റെ വശ്യസൗന്ദര്യവും ഇന്നും മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്നുണ്ട്. 26 വർഷത്തിന് ശേഷം ആ ലൊക്കേഷനിലേക്ക് മഞ്ജുവാര്യർ വീണ്ടുമൊരു യാത്ര നടത്തി. പഴയ ഭാനുവിലേക്കുളള മടക്കം കൂടിയായിരുന്നു മഞ്ജുവിന് ഈ സന്ദർശനം.

‘എമ്പുരാൻ’ സിനിമയുടെ ഷൂട്ടിഗിന് പാലക്കാടെത്തിയപ്പോഴായിരുന്നു മഞ്ജുവിന്റെ യാത്ര.
സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളർ ആയ സിദ്ധു പനക്കൽ ആണ് ഇക്കാര്യം പങ്കുവെച്ചത്. മഞ്ജു ഇവിടെ നിൽക്കുന്ന ചിത്രങ്ങളും സിദ്ധു സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. കന്മദത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു സിദ്ധു.

എമ്പുരാൻ ഷൂട്ടിനിടയ്‌ക്കാണ് കന്മദം ഷൂട്ട് ചെയ്ത കവ എന്ന ലൊക്കേഷനിലേക്ക് സിദ്ധു പോയത്. ഇവിടെ നിന്ന് ചിത്രങ്ങളെടുത്ത് ഫേസ്ബുക്കിൽ ചെറിയ കുറിപ്പ് സഹിതം പോസ്റ്റ് ചെയ്യുകയും ചെയ്തു. മോഹൻലാലിന്റെയും മഞ്ജുവിന്റെയും കഥാപാത്രങ്ങളുടെ വികാരതീവ്രമായ ഡയലോഗും പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒരു സീനും ചിത്രീകരിച്ച സ്ഥലത്ത് നിന്നായിരുന്നു ചിത്രങ്ങൾ. ആ സീനിലെ ഡയലോഗുകളും ആ പ്രകൃതിഭംഗി ഉൾപ്പെടെ അത് ചിത്രീകരിച്ച ലോഹിയുടെ ഡയറക്ടർ ബ്രില്ല്യൻസും വിവരിച്ചായിരുന്നു പോസ്റ്റ്.

സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ ഈ പോസ്റ്റ് മഞ്ജുവിന് അയച്ചുകൊടുത്തു. തുടർന്നാണ് ആ ലൊക്കേഷൻ വീണ്ടും കാണണമെന്ന ആഗ്രഹം മഞ്ജു പ്രകടിപ്പിക്കുന്നത്.

മഞ്ജുവിന്റെ വീടായി ഷൂട്ട് ചെയ്ത വീടും, മാളച്ചേട്ടന്റെ വീടായി ഷൂട്ട് ചെയ്ത വീടും ഇന്ന് അവിടെയില്ല. മഞ്ജുവിന്റെ വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന ലാലേട്ടൻ നിൽക്കുന്ന ചെറിയ കുന്ന് ഇപ്പോൾ മഞ്ജുവിന്റെ വീട് നിന്നിരുന്ന സ്ഥലത്തു നോക്കിയാൽ കാണാനില്ല. കവുങ്ങും തെങ്ങും വളർന്ന് കാഴ്ച മറിച്ചിരിക്കുന്നു. ആ സീൻ എടുത്ത തെങ്ങും ചെറിയ തോടും അവിടെ ബാക്കിയുണ്ട്. ഭാനുവിന്റെയും വിശ്വനാഥന്റെയും കരസ്പർശമേറ്റ ആ തെങ്ങ്, ലോഹി സാറിന്റെ സ്റ്റാർട്ടും കട്ടും കേട്ട ആ തെങ്ങ്. സിദ്ധു കുറിച്ചു

മഞ്ജു ആദ്യം നായികയായി അഭിനയിച്ച സല്ലാപം എന്ന ചിത്രത്തിന്റെ കൺട്രോളറും സിദ്ധു പനക്കൽ ആയിരുന്നു. അന്നുമുതൽ ഇന്നുവരെ മഞ്ജുവും കുടുംബവുമായി മുറിഞ്ഞു പോകാത്ത ബന്ധമാണെന്ന് സിദ്ധു കുറിച്ചു.

കരിയറിലെ ഒന്നാംതരം വേഷങ്ങളിൽ ഒന്നായ കന്മദത്തിലെ ഭാനുവിനെയും ലോഹി സാറിനെയും ലാലേട്ടനെയും കന്മദത്തിന്റെ നിർമ്മാതാവ് സുചിത്രചേച്ചിയെ പറ്റിയൊക്കെ ഓർക്കാനും ആ ഓർമ്മകളിൽ 26 വർഷം പിറകോട്ട് സഞ്ചരിക്കാനുമൊക്കെ മഞ്ജുവിന് കഴിഞ്ഞിരിക്കും.

Tags: പാലക്കാട്മഞ്ജു വാര്യർകൻമദംറോഷൻ ആൻഡ്രൂസ്എമ്പുരാൻകൻമദം ലൊക്കേഷൻL2: Empuraanmanju warrier
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies