‘എമ്പുരാൻ’ സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസം ലൊക്കേഷനിൽ പൃഥ്വിരാജിനു സര്‍പ്രൈസ് നൽകാനെത്തി ഭാര്യ സുപ്രിയ മേനോൻ . ഇതിന്റെ വീഡിയോയും , കുറിപ്പും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സർപ്രൈസ് നൽകാൻ എത്തിയ സുപ്രിയയോട് പൃഥിയുടെ ആദ്യ ചോദ്യം ‘എന്താ, ഇവിടെ എന്തിനാണ് വന്നത്’ എന്നായിരുന്നു. ബോംബെയില്‍ നിന്നാണോ വരുന്നത് എന്നും പൃഥി സുപ്രിയയോട് ചോദിക്കുന്നു. അതേ ഒരു ഹായ് പറയാന്‍ വന്നതാണെന്ന് സുപ്രിയ മറുപടിയും പറഞ്ഞു.
മുംബൈയിൽ നിന്നും ഫ്ലൈറ്റിലെത്തിയ സുപ്രിയ മൂന്നു മണിക്കൂർ ഡ്രൈവിനു ശേഷമാണ് പാലക്കാടുള്ള ലൊക്കേഷനിലെത്തിയത്. രാജ്യത്തിന്റെ മറ്റൊരു കോണില്‍ നിന്ന് ഫ്‌ളൈറ്റ് പിടിച്ച് മൂന്നു മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ഷൂട്ടിന്റെ അവസാന ദിവസം ഡയറക്ടര്‍ സാറിന് സര്‍പ്രൈസ് കൊടുക്കാന്‍ വന്നതാണ്. പക്ഷേ കിട്ടിയതോ എന്തിനാ വന്നത് എന്ന ചോദ്യം. ഇതായിരുന്നു സുപ്രിയയുടെ കുറിപ്പ്. അണ്‍റൊമാന്റിക് ഭര്‍ത്താവ് എന്ന ഹാഷ്ടാഗും സുപ്രിയ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
https://www.instagram.com/p/DDB-bZ4yHcc/?utm_source=ig_embed&utm_campaign=embed_video_watch_again















