സിനിമാഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡ് ‘ട്വെല്‍ത് ഫെയില്‍’ നായകന്‍ വിക്രാന്ത് മാസി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിരമിക്കൽ കുറിപ്പ് താരം പങ്ക് വച്ചത് . ആരാധകർക്ക് നന്ദി പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത് . ഭർത്താവ്, പിതാവ്, മകൻ എന്നീ നിലകളിൽ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അവ നിറവേറ്റണമെന്നും അദ്ദേഹം കുറിച്ചു.
ഗോധ്രാ കലാപവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സബർമതി റിപ്പോർട്ടാണ് വിക്രാന്തിന്റേതായി ഒടുവിൽ പുറത്ത് വന്ന ചിത്രം .വിക്രാന്ത് നായകനായ ട്വെല്‍ത് ഫെയില്‍ സൂപ്പര്‍ഹിറ്റായിരുന്നു
‘ കഴിഞ്ഞ കുറച്ച് വർഷങ്ങൾ അസാധാരണമായിരുന്നു. നിങ്ങളുടെ ശക്തമായ പിന്തുണയ്‌ക്ക് നന്ദി പറയ്യുന്നു. എന്നാൽ മുന്നോട്ട് യാത്ര ചെയ്യുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ഭര്‍ത്താവായും അച്ഛനായും മകനായും നടനായുമെല്ലാം ജീവിതം മുന്നോട്ട് പോകുന്നു. 2025 ൽ ഒരിക്കൽ കൂടി ഞാൻ നിങ്ങൾക്ക് മുന്നിൽ എത്തും . കഴിഞ്ഞ രണ്ട് സിനിമകൾ പറഞ്ഞ് തീർക്കാനാകാത്ത സന്തോഷമാണ് നൽകിയത് . ഒരുപിടി ഓര്‍മകളും. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എല്ലാറ്റിനും നന്ദി. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും’. എന്നാണ് വിക്രാന്ത് മാസിയുടെ കുറിപ്പ്.37ാമത്തെ വയസിലാണ് ആരാധകരെ ഞെട്ടിച്ച് അദ്ദേഹത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം.
എന്തിനാണ് ഇപ്പോൾ ഈ തീരുമാനം സ്വീകരിച്ചത് എന്ന് പല പ്രേക്ഷകരും സമൂഹ മാദ്ധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്.















