പെർത്തിൽ ഇന്ത്യൻ ആധിപത്യത്തിന് മുന്നിൽ ചൂളിപോകുന്ന ഓസ്ട്രേലിയൻ ടീമിനെയാണ് കണ്ടത്. അഡ്ലെയ്ഡ് ടെസ്റ്റിന് ഒരുങ്ങുന്ന കങ്കാരുകൾക്ക് ഉപദേശവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ താരം മിച്ചൽ ജോൺസൺ. ഒരു 22-കാരൻ ഓസ്ട്രേലിയ മണ്ണിൽ വന്ന് ചൊറിയുന്നത് അംഗീകരിക്കില്ലെന്നും ഓസ്ട്രേലിയ കുറച്ചുക്കൂടി വീറും വാശിയും പുറത്തെടുക്കണമെന്നും ജോൺസൺ പറയുന്നു.
പുറമേ നിന്ന് പറയുന്ന ഒരാളെന്ന നിലയ്‌ക്ക്, ഓസ്ട്രേലിയ കുറച്ചുക്കൂടി വീറും വാശിയും കാണിക്കണം. ഇന്ത്യക്കാരനായ ഒരു യുവ ഓപ്പണർ ഓസ്ട്രേലിയൻ മണ്ണിലെത്തി വെല്ലുവിളിക്കുന്നു. സ്റ്റാർക്കിനെ ചൊറിയുന്നു. അവന്റെ പന്തുകൾ പതുക്കെയാണെന്ന് പറയുന്നു. അംഗീകരിക്കാനാകില്ല— ജോൺസൺ പറഞ്ഞു. പെർത്തിലെ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്.
മത്സരത്തിൽ ഓസ്ട്രേലിയൻ ബൗളർമാരെ പ്രത്യേകിച്ച് മിച്ചൽ സ്റ്റാർക്കിലെ യശസ്വി ജയ്സ്വാൾ പൊതിരെ തല്ലിയിരുന്നു. സ്റ്റാർക്കിന്റെ പന്തിന് വേഗത കുറവാണെന്നും പരിഹസിച്ചിരുന്നു. ഹർഷിത് റാണയെ ചൊറിഞ്ഞതിനുള്ള മറുപടിയായിരുന്നു ഇത്. 161 റൺസാണ് ജയ്സ്വാൾ അടിച്ചുകൂട്ടിയത്.