ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധിയും അസുഖത്തിനുള്ള ലീവും പെൻഷനും ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്ന നിയമം ബെൽജിയത്തിൽ പ്രാബല്യത്തിൽ വന്നു. ഡിസംബർ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. 2022 മുതലാണ് ബെൽജിയത്തിൽ ലൈംഗിക തൊഴിൽ കുറ്റക്കരമല്ലാതാക്കിയത്.
നിയമം പ്രാബല്യത്തിൽ വന്നതോടെ സാധാരണ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കും. പ്രസവത്തിന് ശേഷം അവർ ലൈംഗിക തൊഴിൽ ചെയ്യാൻ നിർബന്ധിതരാവുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ നിയമം പ്രാബല്യത്തിൽ വന്നതോടെ ഈ ചൂഷണങ്ങളാണ് അവസാനിക്കുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
എന്നാൽ ചില ഫെമിനിസ്റ്റുകളും ആക്ടിവിസ്റ്റുകളും നിയമത്തെ ചോദ്യം ചെയ്തു. ഏതു സമയത്തും അക്രമത്തിൽ കലാശിക്കുന്ന ഒരു തൊഴിലിനെ സാധാരണമാക്കുന്നു എന്നായിരുന്നു അവരുടെ വാദം. ബെൽജിയൻ അധികൃതർ ലൈംഗിക തൊഴിലാളി സംരക്ഷണ നിയമത്തെ അനുകൂലിച്ച് മേയിലാണ് വോട്ടു ചെയ്യുന്നത്. 2022-ലാണ് ഇതിനുള്ള ആവശ്യം ഉയരുന്നത്.