കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ അടുത്തറിയാൻ പ്രോബ 3; യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള അവസാന ഒരുക്കത്തിൽ ഐഎസ്ആർഒ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ അടുത്തറിയാൻ പ്രോബ 3; യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള അവസാന ഒരുക്കത്തിൽ ഐഎസ്ആർഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 09:24 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: സൂര്യന്റെ പുറംപാളിയെ കുറിച്ച് പഠിക്കാനുള്ള ദൗത്യമായ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ പ്രോബ 3 വിക്ഷേപിക്കാനുളള അവസാന ഒരുക്കത്തിൽ ഐഎസ്ആർഒ. ബുധനാഴ്ച വൈകിട്ട് 4.08ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് പ്രോബ 3 വിക്ഷേപിക്കുന്നത്.

ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ്, ഐഎസ്ആർഒ, ഇഎസ്ഇ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തിലൂടെ നൂതന ബഹിരാകാശ സാങ്കേതികവിദ്യയാണ് പ്രോബ 3യിലുള്ളത്. ദൗത്യത്തിന്റെ ഭാഗമായി രണ്ട് ഉപഗ്രഹങ്ങൾ ഒരുമിച്ചാണ് വിക്ഷേപിക്കുന്നത്. 240 കിലോഗ്രാം ഭാരമുള്ള ഓക്യുൽറ്റർ, 310 കിലോഗ്രാം ഭാരമുള്ള കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങൾ. സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ പ്രഭാവലയവുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ ഇരട്ട കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം.

ഉപഗ്രഹങ്ങളുടെ ആകെ ഭാരം 550 കിലോഗ്രാമാണ്. നിശ്ചിത ഉയരത്തിൽ പേടകത്തിന് മുന്നിലായി മറ്റൊരു പേടകം വരുന്ന തരത്തിൽ സംവിധാനം തീർത്ത് കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നീ പേടകങ്ങൾ ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കും. ഇത് സൂര്യന്റെ പുറംപാളിയായ കൊറോണയെ കുറിച്ച് വ്യക്തമായി പഠിക്കാൻ സഹായിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

1680 കോടി രൂപയോളമാണ് പദ്ധതിയുടെ ചെലവ്. ഇന്ത്യയുടെ സ്വന്തം പോളാർ സാറ്റ്‌ലൈറ്റ് വെഹിക്കിളാണ് ( പിഎസ്എൽവി) ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങളുമായി കുതിക്കുന്നത്. ഏകദേശം 150 മീറ്റർ വ്യത്യാസത്തിൽ ഇരു പേടകങ്ങളെയും വേർപെടുത്തുന്ന സങ്കീർണമായ വിക്ഷേപണമായിരിക്കും നടക്കുകയെന്നും അവസാനഘട്ട തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.

Tags: isroProba-3European space agency's Proba-3
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies