ചെന്നൈ: അമരൻ സിനിമയിൽ മൊബൈൽ നമ്പർ ഉപയോഗിച്ചതിലൂടെയുണ്ടായ മാനസിക സംഘർഷത്തിന് 1.10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ചെന്നൈ ഹൈക്കോടതിയിൽ കേസ് നൽകി. ചെന്നൈ അൽവാറിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥി വാഗീശനാണ് ഹർജി സമർപ്പിച്ചത്.
നടൻ ശിവകാർത്തികേയൻ നായകനാകുന്ന അമരൻ നിർമ്മിച്ചിരിക്കുന്നത് രാജ്കമൽ ഫിലിംസാണ്. ഈ ചിത്രത്തിൽ നായിക സായ് പല്ലവിയുടെ മൊബൈൽ നമ്പർ കാണിക്കുന്നത് തന്റെ നമ്പർ ആണെന്ന് അയാൾ അവകാശപ്പെടുന്നു.
“സിനിമയിൽ തന്റെ മൊബൈൽ നമ്പർ വന്നതോടെ പല സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും കോളുകൾ വന്നു. ആയിരക്കണക്കിന് കോളുകൾ വന്നപ്പോൾ തനിക്ക് വിശ്രമിക്കാൻ കഴിഞ്ഞില്ല. പഠിക്കാൻ കഴിയുന്നില്ല.
തന്റെ മാനസിക സംഘർഷത്തിന് ഉത്തരവാദി നിർമ്മാതാവും സംവിധായകനും ആണ് . ഇക്കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തെറ്റ് തിരുത്തിയില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടും കോളുകൾ വന്നുകൊണ്ടിരിക്കുന്നു. അതിനാൽ രാജ്കമൽ ഫിലിംസും സംവിധായകൻ രാജ്കുമാർ പെരിയസാമിയും 1.10 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണം.
ഈ സിനിമ ODT സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നത് നിരോധിക്കണം. തന്റെ മൊബൈൽ നമ്പറിൽ വന്ന കോളുകളുടെ വിശദാംശങ്ങൾ നൽകാൻ എയർടെല്ലിന് നിർദേശം നൽകണം.” ഹർജിയിൽ അവകാശപ്പെടുന്നു.