പേസർ മുഹമ്മദ് ഷമി ബോർഡർ-ഗവാസ്കർ ട്രോഫി ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ഓസ്ട്രേലിയയിലേക്ക് പറക്കും. താരത്തിന്റെ ഫിറ്റ്നസ് ക്ലിയറൻസിൽ ഇനി അവശേഷിക്കുന്നത് ചെറിയ നടപടി ക്രമങ്ങൾ മാത്രമാണ്. എൻ.സി.എ ഷമിക്ക് ക്ലിയറൻസ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബ്രിസ്ബേനിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ ഷമി കളിക്കില്ലെങ്കിലും നാലാം മെൽബണിൽ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ ഷമി ഇന്ത്യൻ സ്ക്വാഡിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.
ഷമിയുടെ ഇന്ത്യൻ കിറ്റ് ഓസ്ട്രേലിയയിൽ എത്തിയിട്ടുണ്ട്. മുഷ്താഖ് അലി ടി20 ടൂർണമെന്റ് പൂർത്തിയാക്കിയ ശേഷം ഷമി ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ചണ്ഡിഗഡിനെതിരെയുള്ള പ്രീക്വാർട്ടർ മത്സരം ഷമി കളിക്കും.
നാളെ അദ്ദേഹം ബെംഗളൂരുവിൽ ടീമിനൊപ്പം ചേരും. അതേസമയം ഞങ്ങൾ ക്വാർട്ടറിന് യോഗ്യത നേടിയാൽ അദ്ദേഹം ടീമിനൊപ്പം തുടരുമോ എന്ന കാര്യത്തിൽ വ്യക്തയില്ല. എനിക്ക് തോന്നുന്നത് ഓസ്ട്രേലിയക്കെതിരെയുള്ള അവസാന രണ്ടു ടെസ്റ്റുകളിൽ ഷമി കളിക്കുമെന്നാണ്—- ബംഗാൾ മുഖ്യ പരിശീലകന ലക്ഷ്മി രത്തൻ ശുക്ല പറഞ്ഞു.