ഓസ്ട്രേലിയയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ ആഡം ഗിൽക്രിസ്റ്റുമായുള്ള ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. അഡ്ലെയ്ഡ് ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു സംഭവം. പന്ത് വാം അപ്പിനും ഗില്ലി കമൻ്ററിക്കുമായി ഗ്രൗണ്ടിലും ഇറങ്ങിയപ്പോഴാണ് ഏവർക്കും ചിരിക്കാൻ വക നൽകിയ സംഭവമുണ്ടായത്.
ഓസ്ട്രേലിയൻ താത്തിന്റെ പിന്നിലൂടെയെത്തിയ പന്ത് ഗില്ലിയുടെ കണ്ണുകൾ പൊത്തുകയായിരുന്നു. ഇത് ആരാണെന്ന് മനസിലാകാതെ ഗില്ലി കൈകളുയർത്തി തോൽവി സമ്മതിക്കുന്നതും കണ്ടു. പിന്നീട് ഇരുവരും പരസ്പരം ആലിംഗനം ചെയ്തും കുശലാന്വേഷണത്തിന് ശേഷവുമാണ് പിരിഞ്ഞത് ഇതിന്റെ വീഡിയോയാണ് വൈറലായത്.
അവിടെ വച്ച് അവൻ എന്നെ അത്ഭുതപ്പെടുത്തി. പിന്നിലാരാണെന്ന കാര്യം എനിക്ക് മനസിലായില്ല.— കമൻ്ററിക്കിടെ ഗിൽക്രിസ്റ്റ് പറഞ്ഞു.ഓസ്ട്രേലിയക്ക് വേണ്ടി 96 ടെസ്റ്റ് കളിച്ച ഗില്ലി 5570 റൺസ് നേടിയിട്ടുണ്ട്. 17 സെഞ്ച്വറികളുൾപ്പടെയാണിത്. 287 ഏകദിനങ്ങളിൽ നിന്ന് 9619 റൺസും നേടാനായി ഇതിഹാസ താരത്തിന്. അക്കൗണ്ടിൽ 16 സെഞ്ച്വറികളുമുണ്ട്.
Wholesome moment 🥹❤️😇
Adam Gilchrist and Rishabh Pant #RishabhPant #CricketTwitter#INDvsAUSpic.twitter.com/r6MV5GA357— Riseup Pant (@riseup_pant17) December 8, 2024
“>