സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ 11-ാം ഗെയിമിൽ ചൈനയുടെ ഡിംഗ് ലിറനെതിരെ നിർണായക വിജയം നേടി ഇന്ത്യയുടെ അഭിമാനതാരം ഡി ഗുകേഷ്. ഇതോടെ 6 പോയിന്റുമാറ്റി മുന്നിലെത്താൻ താരത്തിനായി. മൂന്നാമത്തെയും പതിനൊന്നാമത്തേയും ഗെയിമുകൾ ഉൾപ്പെടെ 2 വിജയങ്ങൾ ഗുകേഷ് സ്വന്തമാക്കിയപ്പോൾ ഡിംഗ് ലിറന് ആദ്യ ഗെയിമിൽ മാത്രമാണ് വിജയിക്കാനായത്. ബാക്കിയുള്ള എട്ട് ഗെയിമുകൾ സമനിലയിൽ അവസാനിച്ചിരുന്നു.
പത്താം ഗെയിമിലും സമനില വഴങ്ങിയ ശേഷമാണ് ഗുകേഷിന്റെ തിരിച്ചുവരവ്. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ഇരുവർക്കും നിർണായകമാണ്. വെറും ഒന്നര പോയിന്റുകൂടി നേടിയാൽ 18 കാരനായ ഗുകേഷിന് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന നേട്ടം സ്വന്തമാക്കാം. ആകെ 14 ഗെയിമുകളുള്ള ചാമ്പ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് വിജയിക്കുക.