പുതുതലമുറയിലെ കുട്ടികൾ രക്ഷിതാക്കളോട് മാത്രമല്ല കമ്പ്യൂട്ടറുകളോടും യുദ്ധം ചെയ്യേണ്ടി വരും: ഡോ.വിപി ജോയ് ഐഎഎസ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതുതലമുറയിലെ കുട്ടികൾ രക്ഷിതാക്കളോട് മാത്രമല്ല കമ്പ്യൂട്ടറുകളോടും യുദ്ധം ചെയ്യേണ്ടി വരും: ഡോ.വിപി ജോയ് ഐഎഎസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 10:19 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വരും കാലഘട്ടത്തിൽ കുട്ടികൾ രക്ഷിതാക്കളോട് മാത്രമല്ല കമ്പ്യൂട്ടറുകളോടും യുദ്ധം ചെയ്യേണ്ടി വരുമെന്ന് ഡോ.വി.പി.ജോയ് ഐ.എ.എസ്. ഇത് മുന്നിൽക്കണ്ട് രക്ഷകർത്താക്കൾ ആദ്യം കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടത് മൊബൈൽ ഫോണുകളെയല്ല പുസ്തകങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു. 27-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ പുസ്തകോത്സവ, വർണ്ണോത്സവ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിഞ്ഞുള്ള വായന കുട്ടികളിൽ മാനുഷിക മൂല്യത്തിന്റെ മഹത്വത്തെ കുടിയിരുത്തും. സാമൂഹ്യ അവബോധമുള്ള തലമുറയെ വാർത്തെടുക്കാൻ പുസ്തക വായന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായനയെ ജീവിതചര്യയുടെ ഒരു ഭാഗമാക്കണമെന്നും, വായന എന്നുള്ളത് ഈശ്വരാരാധനയ്‌ക്ക് തുല്യമായ ഒരു കർമ്മമാണെന്നും, മാനവ സേവയുടെ ഭാഗമാണെന്നും കുട്ടികളുടെ സമ്മാന വിതരണം നിർവഹിച്ച ഡോ.സരോജ ഥാപ്പ പറഞ്ഞു.

അഡ്വ.ടി.പി.എം ഇബ്രാഹിം ഖാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മികച്ച പ്രസാധകനുള്ള പുരസ്‌ക്കാരം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി ഡയറക്ടർ ഡോ. എം.സത്യൻ ഏറ്റു വാങ്ങി. ജി.ബി.ഹരീന്ദ്രനാഥ് രചിച്ച യേശുദാസസാഗര സംഗീതം എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ചടങ്ങിൽ യശോദ ഷേണായി, പി.ബി.രഞ്ജിത്ത്, ലിജി ഭരത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു. 2024 ജൂൺ 19 മുതൽ കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ വച്ചു നടത്തിയ കുട്ടികളുടെ പുസ്തകോത്സവത്തിന്റെയും, ചിത്ര രചനാ മത്സരങ്ങളുടെയും, സാഹിത്യ രചനാ മത്സരങ്ങളിലെ വിജയികൾക്ക് ക്യാഷ് പ്രൈസും, ഫലകവും സമ്മാനിച്ചു.

എറണാകുളത്തപ്പൻ ക്ഷേത്രമൈതാനിയിൽ കഴിഞ്ഞ 10 ദിവസങ്ങളിലായി നടന്നു വന്ന 27-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ കൊടിയിറങ്ങി. 200ഓളം പുസ്തക പ്രസാധകർ പരിപാടികളിൽ പങ്കെടുത്തു. പ്രവേശനം സൗജന്യമായിരുന്ന പുസ്തകോത്സവത്തിൽ ഒട്ടനവധി ചർച്ചകളും, പുസ്തക പ്രകാശനങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി നടന്നു

 

Tags: PusthakothsavamDr VP Joy IASKochi international book festival
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies