ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് പിറന്ന രാജ്യം; സമാധാനത്തിനുള്ള നോബേൽസമ്മാനം ലഭിച്ച മുഹമ്മദ് യൂനുസ് രാക്ഷസനായിരിക്കുന്നു: ഡോ.ടി.പി.ശ്രീനിവാസൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് പിറന്ന രാജ്യം; സമാധാനത്തിനുള്ള നോബേൽസമ്മാനം ലഭിച്ച മുഹമ്മദ് യൂനുസ് രാക്ഷസനായിരിക്കുന്നു: ഡോ.ടി.പി.ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 09:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭാരതീയരുടെ രക്തംചൊരിഞ്ഞ് ഉണ്ടായ രാജ്യമാണ് ബംഗ്ലാദേശെന്ന് മുൻ അംബാസിഡർ ഡോ.ടി.പി.ശ്രീനിവാസൻ. ബംഗ്ലാദേശ് ഭരണകൂടം ജനങ്ങൾക്കെതിരെ തിരിയുന്നതിൽ ഭാരതത്തിന് ഇടപെടാൻ അവകാശമുണ്ടെന്നും ടി.പി. ശ്രീനിവാസൻ പറഞ്ഞു.

മുഷ്യാവകാശ ദിനത്തിൽ ലോക ഭാരതീയ വിചാരകേന്ദ്രം ഹാളിൽ സംഘടിപ്പിച്ച ‘ബംഗ്ലദേശ് മതന്യൂനപക്ഷ വേട്ടയും ഭാരതത്തിന്റെ വിശ്വമാനവികതയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം.

” ഞാനുൾപ്പെടെയുള്ള നയതന്ത്രജ്ഞരും ബംഗ്ലാദേശിന്റെ രൂപീകരണകാലത്ത് പൂർണപിന്തുണയോടെ പ്രവർത്തിച്ചിരുന്നു. നാം വിചാരിച്ചത് ആ ജനത മുഴുവൻ നമ്മുടെ നാടിന്റെ സുഹൃത്തുക്കളാകുമെന്നായിരുന്നു. എന്നാൽ 71 ലെ യുദ്ധത്തിൽ പാകിസ്താൻ തോറ്റപ്പോഴും ബംഗ്ലാദേശ് മതരാജ്യമല്ലാതായി മാറിയതിലും വേദനയുള്ളവർ അവിടെ ഉണ്ടായിരുന്നിരിക്കാം.”- ഡോ.ടി.പി.ശ്രീനിവാസൻ പറഞ്ഞു.

കുറച്ചുകാലംകൊണ്ട് അവിടെ ഉണ്ടായ മാറ്റം നിരാശാജനകമാണ്. സമാധാനത്തിനുള്ള നോബേൽസമ്മാനം ലഭിച്ച മുഹമ്മദ് യൂനുസ് ഇങ്ങനെയൊരു രാക്ഷസനായി മാറിയതെങ്ങിനെയെന്ന് മനസിലാകുന്നില്ല. ബംഗ്ലാദേശിലെ പ്രശ്നങ്ങൾ ഉടനെ പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല. പിന്നിലുള്ളത് ഹിന്ദുവിരോധവും ഇന്ത്യാ വിരോധവുമാണ്. ഭാരതവുമായുള്ള രക്തബന്ധം ബംഗ്ലാദേശ് തിരിച്ചറിയപ്പെടുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ പരിപാടിയിൽ അദ്ധ്യക്ഷനായി. പ്രാന്തബൗദ്ധിഖ്‌പ്രേമുഖ് പി. ഉണ്ണികൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. ബംഗ്ലാദേശിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അരക്ഷിത കാലാവസ്ഥയിൽ റാഡിക്കൽ ഇസ്ലാമിസ്റ്റുകൾ പൊതുസമൂഹത്തിനും ന്യൂനപക്ഷങ്ങൾക്കുമെതിരെ രംഗത്തുവരുന്ന പൊതുസ്വഭാവമാണെന്നും രാഷ്‌ട്രീയ നിരീക്ഷകൻ ഡോ.മോഹൻ വർഗീസ് പറഞ്ഞു. രൂപീകരണകാലത്ത് ബംഗ്ലാദേശിൽ 22 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കൾ 7.96 ശതമാനമായി കുറഞ്ഞെന്നും ജമാഅത്തെ ഇസ്ലാമി വരയ്‌ക്കുന്ന വരയിലൂടെയാണ് മുഹമ്മദ് യൂനൂസ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ന്യൂനപക്ഷ സ്നേഹം പറയുന്നവർ തൊട്ടയൽ രാജ്യങ്ങളിൽ നടക്കുന്ന പീഡനം കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇത് രാഷ്‌ട്രീയ കക്ഷികളുടെയും ചില മതങ്ങളുടെയും കാപട്യമാണെന്നും രാഷ്‌ട്രീയ നിരീക്ഷകൻ ഡോ. മുഹമ്മദ് ഫക്രുദ്ദീൻ അലി പറഞ്ഞു. അന്യമത വിദ്വേഷത്തിലധിഷ്ഠിതമായ മതാധിപത്യമാണ് അപകടം. ബംഗ്ലാദേശിലെയും പാകിസ്താനിലെയും ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും കരച്ചിൽ നമുക്കുള്ളിൽ പിടച്ചിലാകണമെന്നും പ്രതിഷേധം തെരുവുകളിലേക്കെത്തിയാലേ പരിഹാരമാകൂവെന്നും ഫക്രുദ്ദീൻ അലി പറഞ്ഞു.

ബംഗ്ലാദേശും പശ്ചിമ ബംഗാളും യോജിപ്പിച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ജനം ടിവി മാനേജിംഗ് അഡൈ്വസർ ജി.കെ.സുരേഷ്ബാബു പറഞ്ഞു. സെമിനാറിനു ബംഗ്ലാദേശ് ന്യൂനപക്ഷ ഐക്യദാർഢ്യ സമിതി ഭാരവാഹികൾ ആയ അഖിലേഷ് വിസി സ്വാഗതവും സജിത്ത് നന്ദിയും രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ന്യൂന പക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരും അന്തരാഷ്ട മനുഷ്യവകാശ സംഘടനകളും ഉടൻ ഇടപെടണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Tags: seminarThiruvannathpuramBangladesh Issue
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies