ഓടുന്ന ട്രെയിനിൽ തൂങ്ങികിടന്ന് അഭ്യാസം കാട്ടിയ ചൈനീസ് വിനോദസഞ്ചാരിയായ യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. റീലും ചിത്രങ്ങളും പകർത്താൻ ട്രെയിൻ വാതിലിലെ കമ്പിയിൽ പിടിച്ച് പുറത്തേക്ക് ചാഞ്ഞ് കിടന്ന് അഭ്യാസം കാട്ടുകയായിരുന്നു യുവതി. ഇതിനിടെ പെട്ടെന്ന് ഒരു മരിച്ചില്ല വന്നിടിച്ച് യുവതി ട്രെയിനിൽ നിന്ന് താഴെ വീണു. ശ്രീലങ്കയിലെ കൊളംബോയിലായിരുന്നു സംഭവം. താഴെ വീണ യുവതിക്ക് പരിക്കേറ്റു.
വാതിലിന്റെ ഹാൻഡ് റെയിലിൽ തൂങ്ങിക്കിടന്നായിരുന്നു ഇവരുടെ സാഹസം. മറ്റൊരു ടൂറിസ്റ്റ് ഇവരുടെ വീഡിയോ പകർത്തുന്നുമുണ്ടായിരുന്നു.വെല്ലാവാട്ടേക്കും ബംബാലപിറ്റിക്കും ഇടയിലുള്ള തീരപ്രദേശം കടന്നുപോകുമ്പോഴായിരുന്നു സംഭവം.
ചാഞ്ഞ് കിടന്ന് റീൽസെടുക്കന്നതിനിടെ മരച്ചില്ല വന്ന് മുഖത്തിടിക്കുകയായിരുന്നു. ഇതോടെ ബാലൻസ് നഷ്ടമായി ഇവർ താഴെ വീണു. എന്തോ ഭാഗ്യം കൊണ്ടാണ് ജീവൻ നഷ്ടമാകാതിരുന്നത്. നേരെ ചെന്നു വീണത് കുറ്റിക്കാട്ടിലായിരുന്നു. ഇതാണ് അവരുടെ ജീവൻ രക്ഷപ്പെടുത്തിയത്. സുരക്ഷ ഉറപ്പാക്കി വേണം യാത്ര ചെയ്യാനെന്ന് ഇവർക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.
A Chinese tourist in #Colombo, #SriLanka, had a close call on Dec 7, falling off a train while leaning out for a video. Hit by a tree branch, she tumbled into bushes and escaped with minor scratches. Police urge travelers: safety first!#travel pic.twitter.com/t33pSMIuBX
— Shanghai Daily (@shanghaidaily) December 11, 2024
“>